പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയെ യുവാവ് മൂത്രം കുടിപ്പിച്ചു, സംഭവം നടന്നത് പാര്‍ട്ടി ശക്തികേന്ദ്രത്തില്‍, നെറികെട്ട പ്രവര്‍ത്തി നടത്തിയ അനുഭാവി കുടുങ്ങിയത് സി സി ടി വിയില്‍
Aug 27, 2019, 13:26 IST
ചെറുവത്തൂര്‍:(www.kasargodvartha.com 27/08/2019) പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ പ്രവര്‍ത്തകയായ യുവതിയെ യുവാവ് മൂത്രം കുടിപ്പിച്ചതായി പരാതി. നെറികെട്ട പ്രവര്‍ത്തി നടത്തിയ പാര്‍ട്ടി അനുഭാവിയായ യുവാവ് കുടുങ്ങിയത് സി സി ടി വിയില്‍. ചെറുവത്തൂരിന് സമീപത്തെ പാര്‍ട്ടി കേന്ദ്രത്തിലാണ് സംഭവം വിവാദമായത്. യുവതി ജോലി ചെയ്യുന്ന സഹകരണ സ്ഥാപനത്തിന് തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. എല്ലാ ദിവസവും യുവതി കുടിവെള്ളം കൊണ്ടു വരാറുണ്ട്.
എന്നാല്‍ രണ്ടു ദിവസമായി വെള്ളത്തിന് രുചി വ്യത്യാസം അനുഭവപെട്ടത് യുവതി തൊട്ടടുത്ത മറ്റൊരു സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ജീവനക്കാരന്‍ തന്റെ സഹകരണ സ്ഥാപനത്തിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് പാര്‍ട്ടി അനുഭാവിയായ യുവാവ് യുവതിയുടെ കുടിവെള്ളത്തില്‍ മൂത്രമൊഴിക്കുന്ന ദൃശ്യം കണ്ടത്. ഇതോടെ വിഷയം പാര്‍ട്ടി കേന്ദ്രത്തില്‍ ചര്‍ച്ചയായി. യുവാവിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തു വന്നതോടെ വിഷയം വിവാദമായി. അതേ സമയം യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമവും പാര്‍ട്ടികകത്ത് നടക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Cheruvathur, Kasaragod, Kerala, CCTV, Drinking Water,CPM woman activist Drank urine by CPM supporter