city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2017) സി പി എം രാഷ്ട്രീയ ക്യാമ്പയിന്റ ഭാഗമായുള്ള ഗൃഹസന്ദര്‍ശന പരിപാടി ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം. അജാനൂര്‍ പഞ്ചായത്തിലെ 34-ാം നമ്പര്‍ ബൂത്തതര്‍ത്തിയിലെ മാവുങ്കാല്‍ പുതിയകണ്ടത്താണ് സംഭവം. സി പി എം ലോക്കല്‍ കമ്മറ്റിയംഗം ടി വി പത്മിനി, ബ്രാഞ്ച് സെക്രട്ടറി എം ആര്‍ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്‌ക്വാഡായി വീടുകള്‍ കയറിയിറങ്ങി സി പി എം ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരായ മധു ,ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലഘുലേഖവാങ്ങി നശിപ്പിക്കുകയും ഇനി വിടുക കയറിയിറങ്ങിയാല്‍ കാല്‍ അടിച്ചുപൊളിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയത്.

സി പി എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം

ബി ജെ പി സ്വാധീനകേന്ദ്രങ്ങളില്‍ എതിര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ആശയപ്രചരണം തടയുന്നത് ഫാസിസ്റ്റ് നടപടിയാണെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഭക്ഷണസ്വാതന്ത്രം തടയുന്നവര്‍ സഞ്ചാര സ്വാതന്ത്രവും ആശയ പ്രചരണ സ്വാതന്ത്രവും തടയുകയാണ്. മാവുങ്കാലില്‍ എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തെ അക്രമിച്ച് വിജയിയായ ഇപ്പോഴത്തെ മന്ത്രി ഇ ചന്ദ്രശേഖരനെയും എല്‍ ഡി എഫിന്റെ ജില്ലാ നേതാക്കളെയും പരസ്യമായി അക്രമിച്ചിടത്താണ് സി പി എം പ്രദേശിക പ്രവര്‍ത്തകരുടെ സ്‌ക്വാഡ് പ്രവര്‍ത്തനം തടസപ്പെടുത്തിയത്. സി പി എം പ്രവര്‍ത്തകരും ഇത്തരത്തിലാരു തീരുമാനമെടുത്താല്‍ സംഘപരിവാര്‍ സംഘടനകളുടെ സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം എങ്ങനെ നടക്കുമെന്നുള്ള ആത്മപരിശോധനക്ക് സംഘപരിവാര്‍ നേതൃത്വം തയ്യാറാകണമെന്ന് സി പി എം കാഞ്ഞങ്ങാട് എരിയാകമ്മറ്റി ആവ്യശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : CPM, Kanhangad, Mavungal, RSS, BJP, Kasaragod, CPM volunteers attacked by RSS.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia