ഉദുമ സമ്മേളനം: മത്സരം കൊഴുത്തപ്പോള്‍ മണികണ്ഠനും, വി.ആറും ജയിച്ചു കയറി
Dec 8, 2017, 15:59 IST
കളനാട്: (www.kasargodvartha.com 08.12.2017) വ്യാഴാഴ്ച കളനാട് വെച്ച് സമാപിച്ച പാര്‍ട്ടിയുടെ ഉദുമാ ഏരിയാ സമ്മേളനം സമവായത്തിലെത്താന്‍ കഴിയാതെ മത്സരത്തില്‍ കലാശിക്കുകയായിരുന്നു. ആകെ 18 അംഗ ഏരിയ കമ്മറ്റി 19ആയി വികസിച്ചു. മുന്‍ തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി എം. കരുണാകരനും, മുന്‍ പള്ളിക്കര ലോക്കല്‍ സെക്രട്ടറി നാരായണന്‍ പള്ളിക്കരയും മാറി നിന്നപ്പോള്‍ പകരം പാനലില്‍ കടന്നു വന്നത് മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി വി.ഗീതയും, മുന്‍ എസ്.എഫ്.ഐ ജില്ലാ നേതാവ് എ.വി. ശിവപ്രസാദ്, ഇ. മനോജ് കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഔദ്യോഗിക പാനല്‍ വികസിപ്പിച്ചു.
പാനല്‍ അംഗീകരത്തിനു മുമ്പായി സമ്മേളനത്തിനു മുമ്പാകെ വന്നപ്പോള്‍ പാലക്കുന്ന് ലോക്കല്‍ സെക്രട്ടറി വി.എര്‍. ഗംഗാധരന്റെ പേര് നിര്‍ദേശമായി വന്നതു മൂലം തെരഞ്ഞെടുപ്പു വേണ്ടി വന്നു. അധികരിച്ച 16 വോട്ടിനാണ് ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് വി.ആര്‍ വിജയസോപാനത്തിലെത്തിയത്.
സാധാരണയെന്നപോലെ ജില്ലാ ഏരിയാ സെക്രട്ടറിയെ നേരിട്ടു ശുപാര്‍ശ ചെയ്യാത്തതു കാരണമാകാം മുന്‍ ഏരിയാ സെക്രട്ടറി ടി. നാരായണനനും, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്റെയും പേരുകള്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടതില്‍ നിന്നും വോട്ടെടുപ്പിലൂടെ മണികണ്ഠന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സമ്മേളനാന്തരം വെകിട്ട് കളനാടില്‍ നിന്നും കേന്ദ്രീകരിച്ച ആയിരക്കണക്കിനു ആളുകളുടെ പ്രകടനവും മേല്‍പ്പറമ്പു കേന്ദ്രീകരിച്ചുള്ള പ്രകടനവും നടന്നു. കെ.മണികണ്ഠന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേന്ദ്രകമ്മറ്റി അംഗം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍, സംസ്ഥാന കമ്മറ്റി അംഗം എം.വി. ബാലകൃഷ്ണന്‍, പി.കെ. പ്രേംനാഥ്, തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു.
പ്രതിഭാരാജന്‍
Keywords: Kasaragod, Kerala, News, P.Karunakaran-MP, CPM Uduma area conference: Manikantan as area secretary .