സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂടാരം തീവെച്ച് നശിപ്പിച്ചു
Dec 28, 2017, 11:29 IST
ചെങ്കള: (www.kasargodvartha.com 28.12.2017) സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെങ്കള ഇന്ദിരാനഗറില്‍ സ്ഥാപിച്ച കൂടാരം തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കൂടാരത്തിനു സമീപത്ത് സ്ഥാപിച്ചിരുന്ന ജില്ലാ സമ്മേളനത്തിന്റെ നാല് ഫ്ളക്സ് ബോര്‍ഡുകളും ചെഗുവേരയുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോര്‍ഡും കീറി നശിപ്പിച്ച നിലയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ചെങ്കള ലോക്കല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ധന്യവാദ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്കി. ഇരുളിന്റെ മറവില്‍ രാഷ്ട്രീയ വിരോധം വെച്ചാണ് കൂടാരവും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചതെന്ന് സിപിഎം ആരോപിച്ചു. ഏറെ ദിവസത്തെ അധ്വാനത്തിനു ശേഷമാണ് ഇന്ദിരാനഗറില്‍ കൂടാരം നിര്‍മിച്ചത്. പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് കൂടാരവും ഫ്ളക്സ് ബോര്‍ഡും നശിപ്പിച്ചതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തില്‍ സിപിഎം ഏരിയാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ചെങ്കളയില്‍ പോലീസ് ജാഗ്രത പാലിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Chengala, CPM, District-conference, Fire, Flex board, Police, Complaint, CPM Tent set fire in Chengala, Flex board demolished.
< !- START disable copy paste -->