city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രസര്‍വ്വകലാശാലയിലെ നിലവിലെ സ്ഥിതി ജനാധിപത്യ വിശ്വാസികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നത്: സി പി എം

കാസര്‍കോട്: (www.kasargodvartha.com 14.09.2018) സംഘ്പരിവാര്‍ രാഷ്രീയം അടിച്ചേല്‍പ്പിക്കുന്ന കേരള കേന്ദ്രസര്‍വ്വകലാശാലയിലെ നിലവിലെ സ്ഥിതിഗതികള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയ നിലപാടുകളുള്ള വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കുമെതിരെ തികച്ചും പ്രാകൃതമായ നടപടിയാണ് സ്വീകരിക്കുന്നത്.
കേന്ദ്രസര്‍വ്വകലാശാലയിലെ നിലവിലെ സ്ഥിതി ജനാധിപത്യ വിശ്വാസികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നത്: സി പി എം

വിദ്യാര്‍ത്ഥികള്‍ നിസാരതെറ്റുകള്‍ ചെയ്താല്‍ പോലും ഒരു വിദ്യാര്‍ത്ഥി ചെയ്ത കാര്യമാണ് എന്ന നിലയില്‍ തിരുത്തിക്കുന്നതിന് പകരം പ്രതികാര ബുദ്ധിയോടെ അവരുടെ പഠനം തന്നെ അലങ്കോലമാക്കുന്ന നടപടികളാണ് കണ്ടുവരുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന അധ്യാപകര്‍ക്കെതിരെയും നടപടിയുടെ വാളോങ്ങുന്നു. ജനാധിപത്യ വിജ്ഞാന കേന്ദ്രമായ കേന്ദ്രസര്‍വ്വകലാശാലയെ ആര്‍ എസ് എസ് കേന്ദ്രമാക്കുന്നതിനാണോ ഇത്തരം ശ്രമങ്ങളെന്ന സംശയം വ്യാപകമാണ്. ഉയര്‍ന്ന മേധാവികളും ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നു. സര്‍വ്വകലാശാലയിലെ നിയമനത്തിലും അഴിമതികഥകളാണ് പുറത്ത് വരുന്നത്.

നിയമനത്തില്‍ വ്യാപക അഴിമതിയെന്ന് മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തവരുന്നു. വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും ജനാധിപത്യപരമായ അവകാശങ്ങള്‍ ഹനിക്കുന്നത് ഭൂഷണമല്ല. സര്‍വ്വകലാശാല അധികൃതര്‍ തെറ്റ് തിരുത്താന്‍ ഇനിയും സന്നദ്ധമായില്ലെങ്കില്‍ ജനാധിപത്യവും, അഭിപ്രായ സ്വതന്ത്ര്യവും സംരക്ഷിക്കാന്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങേണ്ടിവരുമെന്ന് എം വി ബാലകൃഷ്ണന്‍മാസ്റ്റര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  CPM, Kasaragod, News, Central University, CPM On Central University issues

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia