കുറ്റിക്കോല്‍ പഞ്ചായത്തില്‍ അവിശ്വാസപ്രമേയത്തിന് സിപിഎം നീക്കം; ആര്‍എസ്പി അംഗത്തെയും സ്വതന്ത്രനേയും കൂടെ നിര്‍ത്താനും ശ്രമം
Jul 14, 2017, 13:17 IST
കുറ്റിക്കോല്‍: (www.kasargodvartha.com 14/07/2017) കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ അവിശ്വാസപ്രമേയത്തിന് സിപിഎം നീക്കം തുടങ്ങി. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കുറ്റിക്കോലില്‍ ഇടതുമുന്നണി ഭരണസമിതിയെ കോണ്‍ഗ്രസ് വിമതരും ബിജെപി അംഗങ്ങളും അവിശ്വാസം കൊണ്ടുവന്ന് പുറത്താക്കിയിരുന്നു. പിന്നീട് നടന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത ലിസി തോമസിനെ പ്രസിഡണ്ടായി തെരെഞ്ഞെടുക്കുകയായിരുന്നു. ബിജെപിയിലെ സി ദാമോദരനാണ് വൈസ് പ്രസിഡണ്ട്.
2016 ഡിസംബര്‍ ഒന്നിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്ന് സിപിഎമ്മിലെ എന്‍ ടി ലക്ഷ്മിയെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുറത്താക്കിയത്. പുതിയ ഭരണസമിതി വന്നതിന് ശേഷം ഒരുവര്‍ഷം തികയുന്നതിന് മുമ്പാണ് ആര്‍എസ്പി അംഗത്തെയും സ്വതന്ത്രനെയും കൂട്ട് പിടിച്ച് ഭരണസമിതിയെ അട്ടിമറിക്കാന്‍ സിപിഎം നീക്കം ശക്തമാക്കിയിരിക്കുന്നത്.
നിലവിലെ കക്ഷിനില ഇപ്രകാരമാണ്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ വിമതര്‍-നാല്, ബിജെപി-മൂന്ന്, ആര്‍എസ്പി-ഒന്ന്, സ്വതന്ത്രന്‍-ഒന്ന്, സിപിഎം-ആറ്, സിപിഐ-ഒന്ന്.
പഞ്ചായത്ത് സിപിഎം ഭരിച്ചിരുന്നപ്പോഴും ബിജെപിയിലെ ദാമോദരന്‍ തന്നെയായിരുന്നു വൈസ് പ്രസിഡണ്ട്. വൈസ്പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ എന്‍ രാജന്‍ വിജയിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയിലെ ദാമോദരന് വോട്ട് മറിച്ച് നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡണ്ട് ലിസി തോമസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
കോണ്‍ഗ്രസിന്റെ വിമത അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ആര്‍എസ്പി അംഗത്തെയും സ്വതന്ത്രനെയും ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനാണ് സിപിഎമ്മിന്റെ നീക്കം. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും സിപിഎമ്മുമായി നടന്നിട്ടില്ലെന്ന് പഞ്ചായത്തംഗം രാജേഷും ആര്‍എസ്പി സംസ്ഥാന സമിതി അംഗം ഹരീഷ് ബി നമ്പ്യാരും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ആര്‍എസ്പി നേതാവ് ഹരീഷ് ബി നമ്പ്യാര്‍ ചെയര്‍മാനായ ശങ്കരന്‍പാടി എല്‍പി സ്‌കൂളിന് ഒരു ഡിവിഷന്‍ അധികം അനുവദിക്കാന്‍ സിപിഎം തയ്യാറാകുമെന്ന് പ്രചരണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോടതിവഴിയാണ് സ്‌കൂളിന് ഒരു ഡിവിഷന്‍ അനുവദിക്കാന്‍ ഉത്തരാവായിരിക്കുന്നതെന്നും ഇതിനെ വിദ്യാഭ്യാസവകുപ്പ് എതിര്‍ക്കുകയുമായിരുന്നുവെന്നാണ് ഹരീഷ് ബി നമ്പ്യാര്‍ പറയുന്നത്. ബിജെപിക്ക് എതിരായ നിലപാട് മാത്രമാണ് ആര്‍എസ്പിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിനെ സ്വതന്ത്രന്‍ പിന്തുണച്ചാല്‍ പഞ്ചായത്ത് ഭരണസമിതിയില്‍ അര്‍ഹമായി പദവി നല്‍കുമെന്നാണ് സിപിഎം തയ്യാറാകുകയെന്നും അറിയുന്നു. അതേസമയം സിപിഎമ്മുമായി പിന്തുണ നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്ന് സ്വതന്ത്രനായ സുനീഷ് ജോസഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തന്റെ വാര്‍ഡില്‍ ഉണ്ടാക്കിയ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് മാത്രമേ ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കുകയുള്ളുവെന്ന് സുനീഷ് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kuttikol, Congress, CPM, RSP, School, CPI, BJP, Panchayath, CPM leads to no-confidence motion in Kuttikol panchayat.