city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പോലീസ് വിളിച്ച യോഗത്തില്‍ സിപിഎം നേതാക്കള്‍ എത്തിയില്ല; കോണ്‍ഗ്രസ്-ലീഗ്- ബിജെപി നേതാക്കള്‍ സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി, ഇനി യോഗം ചേരാമെന്ന പോലീസ് നിര്‍ദേശം നേതാക്കള്‍ തള്ളി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.11.2017) ഇടയ്ക്കിടെയുണ്ടാകുന്ന സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി പോലീസ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം സിപിഎം നേതാക്കള്‍ എത്താതിരുന്നതില്‍ പ്രതിഷേധിച്ച് ഇതര രാഷ്ട്രീയ കക്ഷി നേതാക്കള്‍ ബഹിഷ്‌കരിച്ചു. ശനിയാഴ്ച വൈകുന്നേരം ചന്തേര പോലീസ് സ്‌റ്റേഷനിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്.

തൃക്കരിപ്പൂര്‍ ടൗണിലും പരിസരങ്ങളിലും പൊതുസ്ഥലത്ത് കൊടിതോരണങ്ങള്‍ തൂക്കിയിടുന്നതും കെ എസ് ഇ ബിയുടെ തൂണുകള്‍ വ്യാപകമായി ചായം പൂശി വികൃതമാക്കുന്നതും നാട്ടില്‍ തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. വൈദ്യുതി തൂണുകള്‍ക്ക് ചായംപൂശുന്നത് തടയാന്‍ കെ എസ് ഇ ബി അധികൃതര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈകുന്നേരം മൂന്നു മണിയോടെ പോലീസ് സ്‌റ്റേഷനില്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും സിപിഎം പ്രതിനിധികള്‍ ആരും തന്നെ യോഗത്തിലെത്തിയില്ല. കാത്തിരുന്നുമടുത്ത നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ പി. കുഞ്ഞിക്കണ്ണന്‍, സി. രവി, കെ.വി മുകുന്ദന്‍, എം. രജീഷ് ബാബു, മുസ്ലിം ലീഗ് നേതാക്കളായ വി.കെ ബാവ, കെ.പി മുഹമ്മദ്, വിപിപി ഷുഐബ്, ബിജെപി നേതാക്കളായ എം ഭാസ്‌കരന്‍ കെ. ശശിധരന്‍, ടി. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ബഹിഷ്‌കരിച്ചത്. ഞായറാഴ്ച വീണ്ടും യോഗം ചേരാമെന്ന് പോലീസ് അറിയിച്ചെങ്കിലും ഇറങ്ങിപ്പോയ നേതാക്കള്‍ തങ്ങള്‍ക്ക് സൗകര്യമില്ലെന്ന് അറിയിച്ചു. ഇതോടെ സര്‍വ്വകക്ഷി യോഗം അനിശ്ചിതത്വത്തിലായി.
സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പോലീസ് വിളിച്ച യോഗത്തില്‍ സിപിഎം നേതാക്കള്‍ എത്തിയില്ല; കോണ്‍ഗ്രസ്-ലീഗ്- ബിജെപി നേതാക്കള്‍ സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി, ഇനി യോഗം ചേരാമെന്ന പോലീസ് നിര്‍ദേശം നേതാക്കള്‍ തള്ളി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Trikaripur, Muslim-league, CPM, Congress, CPM leaders did not attend meeting; Congress-League-BJP leaders protested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia