സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കോടിയേരി ഉള്‍പെടെ 10 നേതാക്കള്‍ സംബന്ധിക്കും
Jan 3, 2018, 13:37 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2018) സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ജനുവരി 8,9,10 തീയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി എട്ടിന് രാവിലെ 9.30 മണിക്ക് ജില്ലയിലെ മുതിര്‍ന്ന നേതാവ് എ.കെ. നാരായണന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ജില്ലയിലെ 23,301 പാര്‍ട്ടിയംഗങ്ങളെ പ്രതിനിധീകരിച്ച് ഡി.സി അംഗങ്ങള്‍ ഉള്‍പ്പെടെ 290 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതിനിധി സമ്മേളനം കാസര്‍കോട് ടൗണ്‍ ഹാളില്‍ സജ്ജമാക്കിയ വി.വി. ദക്ഷിണാമൂര്‍ത്തി നഗറില്‍ സിപിഎം പി.ബി. അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോടിയേരി ബാലകൃഷ്ണന് പുറമേ പി. കരുണാകരന്‍ എം പി, എ. വിജയരാഘവന്‍, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി ടീച്ചര്‍, എളമരം കരീം, എം.വി. ഗോവിന്ദന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, കെ.കെ. ശൈലജ ടീച്ചര്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
എട്ട്, ഒമ്പത് തീയ്യതികളിലായി പത്ത് മണിക്കൂര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് പൊതു ചര്‍ച്ചയും നടക്കും. ജനുവരി 10ന് പുതിയ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികള്‍ എന്നീ തെരഞ്ഞെടുപ്പുകള്‍ നടക്കും. വൈകുന്നേരം മൂന്നു മണിക്ക് നായന്മാര്‍മൂലയില്‍ നിന്ന് 5,000 വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന റെഡ് വളണ്ടിയര്‍ പരേഡ് ആരംഭിക്കും. സ്ഥലപരിമിതി പരിഗണിച്ച് കേന്ദ്രീകൃത പ്രകടനം ഒഴിവാക്കി വിവിധ ഏരിയകളില്‍ നിന്ന് എത്തിച്ചേരുന്ന പ്രവര്‍ത്തകര്‍, ബി.സി റോഡ് മുതല്‍ ചെര്‍ക്കള വരെയുള്ള വിവിധ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച് ചെറു പ്രകടനങ്ങളായി ചെര്‍ക്കള രാമണ്ണറൈ നഗറിലെ പൊതുസമ്മേളന വേദിയില്‍ എത്തിച്ചേരും. പൊതു സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മറ്റ് നേതാക്കള്‍ പ്രസംഗിക്കും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ 1,663 ബ്രാഞ്ചുകളിലും, 125 ലോക്കലുകളിലും, 12 ഏരിയകളിലും സമ്മേളനങ്ങള്‍ നിശ്ചിത തീയ്യതികളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. പൊതുസമ്മേളന, പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമര- പതാക ജാഥകളും, ദീപ ശിഖാ റാലിയും, ആറിന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടും. ഏഴിന് വൈകുന്നേരം സമ്മേളനഗറിലെത്തിച്ചേരും. സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച്. കുഞ്ഞമ്പു പതാക ഉയര്‍ത്തും.
ജില്ലയില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള സി.പി.എം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങളും, വീഴ്ചകളും വിലയിരുത്തി സമ്മേളനം ഭാവി പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാഘവന്‍, ടി.വി ഗോവിന്ദന്‍, സംഘാടക സമിതി കണ്‍വീനര്‍ കെ.എ മുഹമ്മദ് ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kodiyeri Balakrishnan, Kasaragod, District-conference, CPM Kasaragod District Conference; Preparations Completed
< !- START disable copy paste -->