മോഡി ഭരണത്തിന്റെ മൂന്നാണ്ടും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒരാണ്ടും; ജനങ്ങളുമായി സംവദിക്കാന്‍ സി പി എം നേതാക്കളും പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ചു
Jul 1, 2017, 11:37 IST
കാസര്‍കോട്: (www.kasargodvartha.com 01/07/2017) ദേശീയ - സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മോഡി ഭരണത്തിന്റെ മൂന്നാണ്ടും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒരാണ്ടും താരതമ്യം ചെയ്ത് ജനങ്ങളുമായി സംവദിക്കാന്‍ സി പി എം നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ജില്ലയിലെ വീടുകള്‍ സന്ദര്‍ശിച്ചു. ദേശീയ ക്യാമ്പയിന്റെ ഭാഗമായുള്ള പരിപാടിയില്‍ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. ബ്രാഞ്ച് തലത്തില്‍ നേതാക്കളുടെ നേതൃത്വത്തില്‍ ചെറു എ സംഘങ്ങളായി തിങ്കളാഴ്ച വരെയാണ് സന്ദര്‍ശനം.
ശനിയാഴ്ച രാവിലെ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എം പി കാസര്‍കോട് ഏരിയയിലെ ചെങ്കള ലോക്കലിലെ ബേവിഞ്ച സ്റ്റാര്‍ നഗര്‍ ബ്രാഞ്ചില്‍ വീടുകള്‍ സന്ദര്‍ശിച്ചു. എം പിയുടെ നേതൃത്വത്തില്‍ അമ്പതോളം വീട് സന്ദര്‍ശിച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. എംപിയോടൊപ്പം ലോക്കല്‍സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ധന്യവാദ്, ഏരിയാ കമ്മിറ്റി അംഗം എ നാരായണന്‍, എം അബൂബക്കര്‍, എം ബഷീര്‍ എന്നിവരുമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, CPM, Programme, LDF, P Karunakaran-MP, Visit, House, BJP, CPM house visiting programme.