city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം ജില്ലാ സമ്മേളനം; സുരക്ഷാ ക്രമീകരണത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 04.01.2018) കാസര്‍കോട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ക്രമസമാധാന സംരക്ഷണത്തിന് പോലീസ് മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു. പ്രതിനിധി സമ്മേളനങ്ങളും അനുബന്ധ പരിപാടികളും പൊതുസമ്മേളനങ്ങളും നടക്കുന്ന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സുരക്ഷാ നടപടികള്‍ ക്രമീകരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗം ചേര്‍ന്നു.

കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചിലയിടങ്ങളില്‍ അക്രമങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്.
ജനുവരി 8 മുതല്‍ 10 വരെയാണ് ജില്ലാ സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം കാസര്‍കോട് ടൗണ്‍ഹാളിലും പൊതുസമ്മേളനം ചെര്‍ക്കളയിലുമാണ് നടക്കുന്നത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍, എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍, എളമരം കരീം, എം വി ഗോവിന്ദന്‍, മന്ത്രിമാരായ എ കെ ബാലന്‍, കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 10 ന് വൈകിട്ട് സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിന്റെ റെഡ് വളണ്ടിയര്‍ മാര്‍ച്ച് വൈകിട്ട് മൂന്നു മണിക്ക് നായന്മാര്‍മൂലയില്‍ നിന്നും ആരംഭിക്കും.

സ്ഥലപരിമിതി പരിഗണിച്ച് കേന്ദ്രീകൃത പ്രകടനം ഒഴിവാക്കി വിവിധ ഏരിയകളില്‍ നിന്ന് എത്തിച്ചേരുന്ന പ്രവര്‍ത്തകര്‍, ബി സി റോഡ് മുതല്‍ ചെര്‍ക്കള വരെയുള്ള വിവിധ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച് ചെറു പ്രകടനങ്ങളായാണ് പൊതുസമ്മേളനം നടക്കുന്ന ചെര്‍ക്കള രാമണ്ണറൈ നഗറിലെ പൊതുസമ്മേളന വേദിയില്‍ എത്തിച്ചേരുക.

പ്രകടനങ്ങള്‍ കടന്നുപോകുന്ന വഴികളിലും കനത്ത പോലീസ് സുരക്ഷ ഒരുക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പോലീസ് കാവലേര്‍പ്പെടുത്തും. പൊതുസമ്മേളനം നടക്കുന്ന ചെര്‍ക്കള മുസ്ലിംലീഗ് ശക്തികേന്ദ്രമായതിനാല്‍ ഇവിടെ ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും നേതൃത്വത്തിലായിരിക്കും സുരക്ഷാ സംവിധാനമൊരുക്കുക.
സി പി എം ജില്ലാ സമ്മേളനം; സുരക്ഷാ ക്രമീകരണത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, CPM, Police, District-conference, CPM District Conference; Police Officers meeting conducted
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia