സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം; സ്ത്രീകള്‍ ഉള്‍പെടെ നാലു പേര്‍ ആശുപത്രിയില്‍
Sep 10, 2017, 22:21 IST
ഉദുമ: (www.kasargodvartha.com 10.09.2017) മാങ്ങാട്ട് സി പി എം കോണ്‍ഗ്രസ് സംഘര്‍ഷം. സ്ത്രീകള്‍ ഉള്‍പെടെ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്ങാട്ട് നേരത്തെ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകനായിരുന്ന എം ബി ബാലകൃഷ്ണന്റെ ഭാര്യ കെ വി അനിത, ഏളേമ്മ ജാനകി, ബന്ധു ദേവകി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മാങ്ങാട്ടെ പ്രഭാകരന്റെ മകന്‍ പ്രവിരാജ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
എം ബി ബാലകൃഷ്ണന്‍ വധക്കേസിലെ ഒന്നാം പ്രതിയായ ആര്യടുക്കത്തെ കുട്ടാപ്പി എന്ന പ്രജിത്തിന്റെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സി പി എം ആരോപിച്ചു. സി പി എം മാങ്ങാട് ബ്രാഞ്ച് സെക്രട്ടറി സുധാകരന്‍ മാങ്ങാടിന്റെ തറവാട് വീടിന് നേരെയുണ്ടായ അക്രമണത്തിലാണ് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. ഇവരെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത ശേഷം വീടിനകത്ത് കയറി സ്ത്രീകളെ മര്‍ദിച്ചതായി സി പി എം നേതാക്കള്‍ പറഞ്ഞു.
നടന്നുപോവുകയായിരുന്ന പ്രവിരാജിനെ 30 ഓളം വരുന്ന സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരിക്കേറ്റ പ്രവിരാജ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിവരമറിഞ്ഞ് ബേക്കല്‍ സി ഐ വി കെ വിശ്വംഭരന്റെ നേതൃത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : CPM, Congress, Class, Injured, Hospital, Treatment, Kasaragod, Mangad.