ചിട്ടി വിവാദത്തില്‍ പെട്ട സി പി എം ഏരിയാകമ്മിറ്റി കെട്ടിടത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു
Jul 24, 2017, 19:51 IST
നീലേശ്വരം: (www.kasargodvartha.com 24.07.2017) ചിട്ടി നടത്തിപ്പിലൂടെ വിവാദമായ സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാലക്കാട്ട് ചീര്‍മ്മക്കാവ് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തായി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി ഇ എം എസിന്റെ പേരില്‍ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി പണം സ്വരൂപിക്കാന്‍ പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനം പോലും ലംഘിച്ചുകൊണ്ട് ചിട്ടി ആരംഭിച്ചതോടെയാണ് ഓഫീസ് നിര്‍മ്മാണം വിവാദത്തിലായത്. ചിട്ടി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചിട്ടി അവസാനിച്ചിട്ടും ചിറ്റാളന്മാര്‍ക്ക് പണം നല്‍കാത്തതാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതിനിടയില്‍ പലരും ലക്ഷങ്ങള്‍ ചിട്ടി പണം പാര്‍ട്ടിക്ക് അടക്കുന്നതിലും വീഴ്ച വരുത്തി ഇതോടെയാണ് ഓഫീസ് നിര്‍മ്മാണം പാതി വഴിക്ക് നിലച്ചത്.
ചിട്ടി പണം ലഭിക്കാത്തതിനെതിരെ കാഞ്ഞങ്ങാട്ടെ ഡോ. സാജു തോമസ് സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി കൂടി നല്‍കിയതോടെ പലര്‍ക്കുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയും വന്നു. ഇതോടെയാണ് നാണക്കേടില്‍ നിന്നും തലയൂരാന്‍ ധൃതി പിടിച്ച് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചത്.
ആധുനീകരിച്ച ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, പാര്‍ട്ടി ഓഫീസ്, ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബഹുനില കെട്ടിടമാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനായി നിര്‍മ്മിച്ചിരിക്കുന്നത്. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഫണ്ട് കണ്ടെത്തുന്നതിനായി പാര്‍ട്ടി നടപടികള്‍ ആസൂത്രണം ചെയ്തു തുടങ്ങി.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ ഫണ്ട് പിരിവിനോടൊപ്പം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുള്ള തുക കൂടി കണ്ടെത്താനാണ് ഏരിയാ കമ്മിറ്റിയുടെ നീക്കം. ഇതിന് ജില്ലാ കമ്മിറ്റി മൗനാനുവാദം നല്‍കിയതായും അറിയുന്നു.
Related News:
ചിട്ടി വിവാദത്തില്‍പെട്ട സി പി എം ഏരിയാകമ്മിറ്റിയുടെ കണക്കുപരിശോധനാ ചുമതലയില്‍ നിന്ന് മുന്‍പഞ്ചായത്ത് പ്രസിഡണ്ടിനെ ഒഴിവാക്കി

പാര്‍ട്ടി ചട്ടത്തിന് വിരുദ്ധമായി ചിട്ടി നടത്തിപ്പ്; സിപിഎം ഏരിയാ കമ്മിറ്റിയെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Committee, CPM, CPM-chits-controversy; area committee office building construction resumed