city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകടനവുമായി നീങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസും കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

നീലേശ്വരം: (www.kasargodvartha.com 15.08.2017) പ്രകടനവുമായി നീങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസും കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു. മാവുങ്കാലിലെ അക്രമ വിവരം അറിഞ്ഞ് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘടിച്ച 200 ഓളം വരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് പ്രകടനമായി നീങ്ങി വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. തളിയില്‍ ക്ഷേത്ര ഭാഗത്തുകൂടെ കടന്നുപോയ പ്രകടനം ബി ജെ പിയുടെ ബോര്‍ഡുകളും കൊടിമരങ്ങളും മറ്റും തകര്‍ത്തു.

പ്രകടനവുമായി നീങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസും കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

നീലേശ്വരം മേല്‍പാലത്തിനു സമീപം മാട്ടുമ്മല്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ബി ജെ പി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞുതകര്‍ത്തു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. പ്രവര്‍ത്തകര്‍ ഇപ്പോഴും പലസ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ജാഗ്രത പാലിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Nileshwaram, CPM, BJP, Clash, Office, Attack, Kasaragod, Police, Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia