സി പി എം - ബി ജെ പി സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്; വെട്ടേറ്റ് ഒരാളുടെ നില ഗുരുതരം
Apr 1, 2018, 11:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.04.2018) ബല്ല ഗ്രാമത്തിലെ മേലടുക്കത്ത് സി പി എം - ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ജെയിംസ് (50), സി പി എം പ്രവര്‍ത്തകരായ തങ്കം (48), മേലടുക്കത്തെ നന്ദു(20) എന്നിവര്‍ക്കും ബി ജെ പി പ്രവര്‍ത്തകരായ രാഹുല്‍(20), ഗിരീഷ്(26) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ നന്ദുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് മേലടുക്കത്ത് സി പി എം - ബി ജെ പി സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ ഒരുസംഘം ബി ജെ പി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു. അതേസമയം രാഹുലിനെയും ഗിരീഷിനെയും സി പി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ചതായി ബി ജെ പി കേന്ദ്രങ്ങളും ആരോപിക്കുന്നു.
നന്ദുവിന്റെയും രാഹുലിന്റെയും പരാതികളില്‍ ഹൊസ്ദുര്‍ഗ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മേലടുക്കത്ത് പോലീസ് ജാഗ്രത പാലിച്ചുവരികയാണ്. അതേസമയം മേലടുക്കത്ത് സിപിഎമ്മിന്റെ പതാക നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ മഞ്ഞംപൊതിക്കുന്ന് ഹനുമാന്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഘോഷ യാത്ര നടത്തിയിരുന്നു. ഇതുകഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് രാഹുലിനെയും ഗിരീഷിനെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും നടന്നു. ഇതിനിടെ മേലടുക്കത്തെ ആരാധനാലയത്തിന്റെ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഈസ്റ്റര്‍ ആഘോഷം നടക്കുന്നതിനിടെയാണ് ആരാധനാലയത്തിന് നേരെ ആക്രമണം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, CPM, BJP, Clash, Injured, Hospital, Assault, Complaint, Police, Case, CPM - BJP clash: 5 injured.
< !- START disable copy paste -->