city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പോലീസ് മേധാവി തോംസണ്‍ജോസിനെ സ്ഥലംമാറ്റിയത് സിപിഎം ജില്ലാനേതൃത്വത്തിന്റെ അറിവോടെ?

കാസര്‍കോട്: (www.kasargodvartha.com 06/01/2017) കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ സ്ഥലം മാറ്റിയത് സിപിഎം ജില്ലാനേതൃത്വത്തിന്റെ അറിവോടെയാണെന്ന് സൂചന. സിപിഎമ്മിന്റെ ജില്ലയിലെ ചില പ്രമുഖ നേതാക്കള്‍ എസ് പിയെ മാറ്റാന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.

സിപിഎമ്മിന്റെ നിര്‍ദേശങ്ങള്‍ക്കൊന്നും എസ്പി വഴങ്ങാത്തത് പാര്‍ട്ടി ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. രാഷ്ട്രീയപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ചില പോലീസുദ്യോഗസ്ഥര്‍ സിപിഎം പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുകയും കേസിലകപ്പെടുത്തുകയും ചെയ്യുന്നതായി നേതൃത്വത്തിന് പരാതിയുണ്ട്. ആദൂര്‍, ബേഡകം എസ് ഐമാര്‍ സംഘര്‍ഷവേളകളില്‍ സിപിഎം പ്രവര്‍ത്തകരോട് പ്രതികാരമനോഭാവത്തോടെ പെരുമാറുന്നതായും പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തുന്നു.

ജില്ലാ പോലീസ് മേധാവി തോംസണ്‍ജോസിനെ സ്ഥലംമാറ്റിയത് സിപിഎം ജില്ലാനേതൃത്വത്തിന്റെ അറിവോടെ?

രണ്ട് എസ്‌ഐമാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ ചെറുവത്തൂരിലുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തിലും പോലീസ് പക്ഷപാതപരമായി പെരുമാറിയെന്നാണ് സിപിഎം ആരോപിക്കുന്നത്. കുഴപ്പങ്ങളുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും ചെറുവത്തൂരില്‍ ബിജെപിയുടെ പദയാത്രക്ക് പോലീസ് അനുമതി നല്‍കിയതും സിപിഎമ്മിന്റെ അതൃപ്തിക്ക് കാരണമായിരുന്നു.

തോംസണ്‍ ജോസ് എസ്പിയായി തുടരുന്നത് കാസര്‍കോട് ജില്ലയില്‍ സിപിഎമ്മിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തോംസണ്‍ ജോസിന് പകരം തൃശൂര്‍ സ്വദേശി കെ ബി സൈമണിനെയാണ് കാസര്‍കോട് ജില്ലാ പോലീസ് ചീഫായി നിയമിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് സ്ഥലം മാറ്റിയ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ ഇടതുഭരണം അധികാരത്തില്‍ വന്ന ശേഷം ആറുമാസം മുമ്പാണ് വീണ്ടും കാസര്‍കോട് ജില്ലാ പോലീസ് ചീഫായി നിയമിച്ചത്. അതേസമയം തോംസണ്‍ ജോസിനെ മാറ്റാന്‍ മണല്‍ലഹരിമാഫിയാസംഘങ്ങളും ചരടുവലികള്‍ നടത്തിയിരുന്നു.

Keywords: Kasaragod, CPM, BJP, SP, Complaint, Police, Case, SI, Adhur, Bedakam, CPM behind transfer of Police Chief?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia