city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം പ്രവര്‍ത്തകന്‍ സി നാരായണന്റെ രക്തസാക്ഷിദിനാചരണം തിങ്കളാഴ്ച; സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി പോലീസ് ജാഗ്രതയില്‍

നീലേശ്വരം:(www.kasargodvartha.com 27/08/2017) രണ്ട് വര്‍ഷം മുമ്പ് തിരുവോണനാളില്‍ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ കായക്കുന്നിലെ സി. നാരായണന്റെ രക്തസാക്ഷിദിനാചരണം തിങ്കളാഴ്ച കാലിച്ചാനടുക്കത്ത് നടക്കും. ദിനാചരണം സംഘര്‍ഷത്തിനിടയാക്കുമെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്ന് കാലിച്ചാനടുക്കത്തും പരിസര പ്രദേശങ്ങളിലും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. കാലിച്ചാനടുക്കത്ത് വൈകിട്ട് നാല് മണിക്കാണ് അനുസ്മരണ പൊതുയോഗം. മൂന്ന് മണിക്ക് കായക്കുന്നില്‍ നിന്നും പ്രകടനം തുടങ്ങും. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഉദ്ഘാടകന്‍. സി.പി.എം കാലിച്ചാനടുക്കം ലോക്കല്‍ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സി പി എം പ്രവര്‍ത്തകന്‍ സി നാരായണന്റെ രക്തസാക്ഷിദിനാചരണം തിങ്കളാഴ്ച; സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി പോലീസ് ജാഗ്രതയില്‍


യോഗം കഴിഞ്ഞ് നാനാഭാഗത്തേക്കും പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത പോലീസ് മുന്നില്‍ കാണുന്നുണ്ട്. ആര്‍ എസ് എസ് ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ ഡി വൈ എഫ് ഐ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രതിരോധ സംഗമവുമായി ബന്ധപ്പെട്ട് കല്ലേറും അക്രമവും ഉണ്ടായിരുന്നു. അക്രമത്തില്‍ സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ രീതിയിലുള്ള അനിഷ്ടസംഭവങ്ങള്‍ നാരായണന്‍ രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ടും ഉണ്ടാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Neeleswaram, Kasaragod, Kerala, CPM, Police, Report, Inauguration, RSS, DYFI, Mavungal, CPM activist Narayanan's death anniversary program on Monday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia