സിപിസിആര്‍ഐ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാര്‍ഷിക പ്രദര്‍ശനവും കിസാന്‍മേളയും അഞ്ചു മുതല്‍ 10 വരെ; കര്‍ഷകരുമായി ശാസ്ത്രജ്ഞര്‍ നേരിട്ട് ആശയവിനിമയം നടത്തും, കേര ഗവേഷണത്തിന്റെ 100 വര്‍ഷം പിന്നിടുന്ന തപാല്‍ സ്റ്റാമ്പും പുറത്തിറക്കും
Jan 2, 2018, 20:38 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2018) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സിപിസിആര്‍ഐ) സ്ഥാപകദിനവും ഐസിഎആര്‍- കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷവും വിപുലമായ രീതിയില്‍ ആഘോഷിക്കുമെന്ന് സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി. ചൗഡപ്പ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കാസര്‍കോട് സിപിസിആര്‍ഐയില്‍ അഞ്ചു മുതല്‍ പത്തുവരെ കാര്‍ഷികപ്രദര്‍ശനവും എട്ടിന് അഗ്രി ബിസിനസ് എക്‌സ്‌പോ എന്ന പേരില്‍ കാര്‍ഷികമേളയും നടത്തും.
അഞ്ചിനു രാവിലെ 10 മണിക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എട്ടിനു രാവിലെ 11 മണിക്ക് കിസാന്‍ കോണ്‍ഫറന്‍സും അഗ്രിബിസിനസ് എക്‌സ്‌പോയും കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡയും അനന്ത്കുമാര്‍ ഹെഗ്‌ഡേയും ഉദ്ഘാടനം ചെയ്യും. പി. കരുണാകരന്‍ എംപി അധ്യക്ഷത വഹിക്കും.
നാളികേര ഗവേഷണത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്റ്റാമ്പ് പ്രകാശനം നോര്‍ത്തേണ്‍ റീജിയന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എസ്.എഫ്.എച്ച്. റിസ്വി നിര്‍വ്വഹിക്കും. ദക്ഷിണ കര്‍ണാടക എം പി നളിന്‍ കുമാര്‍ കട്ടീല്‍, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ എന്നിവര്‍ സംബന്ധിക്കും. ചടങ്ങില്‍ മികച്ച നാളികേര, അടയ്ക്ക, കൊക്കോ കര്‍ഷകര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. ഉച്ചയ്ക്കു രണ്ടിനു കര്‍ഷകരും ശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖവും നടക്കും. പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
അഞ്ചിനു രാവിലെ 10 മണിക്ക് മണ്ണ്, ജലസംരക്ഷണ മാര്‍ഗങ്ങള്‍ എന്ന വിഷയത്തിലും ഉയര്‍ന്ന മൂല്യമുള്ള ഫലവര്‍ഗങ്ങള്‍ എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. ആറിന് രാവിലെ 10 മണിക്ക് കൊക്കോ ഉത്പാദനവും സംരക്ഷണവും, വിള വൈവിധ്യവത്കരണം, തെങ്ങിലെ വെള്ളീച്ച രോഗം എന്നീ വിഷയങ്ങളിലും ഉച്ചയ്ക്ക് രണ്ടിനു പശു, ആട്, കോഴി, മത്സ്യം വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലും സെമിനാര്‍ നടക്കും. ഏഴിനു രാവിലെ 10 മണിക്ക് സ്റ്റാര്‍ട്ടപ്പ് ഗ്രീന്‍-കാര്‍ഷിക സംരഭകത്വം, ഒമ്പതിനു രാവിലെ 10 മണിക്ക് തേനീച്ച വളര്‍ത്തല്‍, 10ന് രാവിലെ 10 മണിക്ക് അര്‍ബന്‍- പെരി അര്‍ബന്‍ ഹോര്‍ട്ടികള്‍ചര്‍, ഉച്ചയ്ക്കു രണ്ടു മണിക്ക് നാളികേരം, ചക്ക, മാങ്ങ എന്നിവയുടെ മൂല്യവര്‍ധനവ് എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
പരിപാടിയില്‍ 140 ഓളം സ്റ്റാളുകള്‍ ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ സിപിസിആര്‍ഐ ഡയറക്ടറെ കൂടാതെ സാമൂഹ്യശാസ്ത്ര വിഭാഗം മേധാവി ഡോ.സി. തമ്പാന്‍, എച്ച്.പി. മഹേശ്വരപ്പ എന്നിവരും സംബന്ധിച്ചു.
WATCH VIDEO
Keywords: Kasaragod, Kerala, news, CPCRI, Celebration, CPCRI Silver jubilee starts on Jan 5th < !- START disable copy paste -->

Keywords: Kasaragod, Kerala, news, CPCRI, Celebration, CPCRI Silver jubilee starts on Jan 5th