ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് കോവിഡ്; നഗരസഭ ഓഫീസ് അടച്ചിട്ടു
Oct 10, 2020, 22:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.10.2020) ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് കോവിഡ് നഗരസഭ ഓഫീസ് ഭാഗികമായി അടച്ചു.
കാഞ്ഞങ്ങാട് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് കോവിഡ് സ്ഥീരികരിച്ചതിനാല്‍ ഒക്ടോബര്‍ 12, 13 (തിങ്കള്‍, ചൊവ്വ) തീയ്യതികളില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗീകമായി മാത്രമേ ഉണ്ടാവുകയുള്ളു.
പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ ജീവനക്കാരും കൗണ്‍സിലര്‍മാരും നീരീക്ഷണത്തില്‍ പോവാനും അടുത്ത ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് ഓഫീസനകത്ത് പ്രവേശനം നിരോധിച്ചതായും നഗരസഭ ചെയര്‍മാന്‍ വി വി രമേശനും സെക്രട്ടറി എം കെ ഗിരീഷും അറിയിച്ചു.