city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് 19; കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റ് അടച്ചിടുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2020) കോട്ടച്ചേരി മത്സ്യ മാർക്കറ്റിലെ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മാർക്കറ്റും പരിസര പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും അടച്ചിടാനും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിൽപന നിർത്തിവെക്കാനും നഗരസഭ തീരുമാനിച്ചു.
 കോവിഡ് 19; കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റ് അടച്ചിടുന്നു


കാഞ്ഞങ്ങാട് പരിസരങ്ങളിൽ പോസറ്റീവ് കേസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വരും ദിവസങ്ങളിലെ സാഹചര്യം നോക്കി തീരുമാനമെടുക്കാനും കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ആൾക്കൂട്ടമൊഴിവാക്കണമെന്നും ഉൾപ്രദേശങ്ങളിൽ മത്സ്യവിൽപന നടത്തുന്നവരുടെ കൈവശം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടാവണമെന്നും നിർദേശം നൽകി.

യോഗത്തിൽ നഗരസഭ ചെയർമാൻ വി വി രമേശൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍‍ഡിംഗ് കമ്മിറ്റി ചെയർമാൻ എം പി ജാഫർ, കാഞ്ഞങ്ങാട് ഡി വൈ എസ് പി വിനോദ് കുമാർ, നഗരസഭ സെക്രട്ടറി എം കെ ഗിരിഷ് എന്നിവർ സംബന്ധിച്ചു.


Keywords: Kasaragod, Kanhangad, Kerala, News, COVID-19, Fisher-workers, Fish-market, COVID to fishermen; Kanhangad fish market closes
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia