സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് കോവിഡ് പ്രതിരോധ പരിശീലനം നല്‍കി
Apr 30, 2020, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2020) ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ സ്റ്റാഫ് നഴ്സുമാര്‍ക്ക് സാമൂഹിക അകലം പാലിച്ചു കൊറോണ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ മാനേജ്‌മെന്റ് സംബന്ധിക്കുന്ന പരിശീലന പരിപാടി സണ്‍റൈസ് ആശുപത്രിയില്‍ നടന്നു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ വി, സണ്‍റൈസ് ഹോസ്പിറ്റല്‍ ഡോ. രാഘവേന്ദ്രപ്രസാദ്, ആര്‍ എം ഒ ഡോ റിജിത് കൃഷ്ണന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ്, ഹെഡ്നേഴ്സ് അച്ചാമ്മ, സ്റ്റാഫ്നേഴ്സ് അലോഷ്യസ്, തുടങ്ങിയവര്‍സംബന്ധിച്ചു. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ആശുപതി ജീവനക്കാര്‍ക്കിടയില്‍ പ്രതേകിച്ചും സ്റ്റാഫ് നഴ്സുമാര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, പിപിഐ കിറ്റ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും േഡാ രജിത് കൃഷ്ണന്‍, ശ്രീമതി അച്ചാമ്മ ഹെഡ്നേഴ്സ്, അലോഷ്യസ് സ്റ്റാഫ്നേഴ്സ്, തുടങ്ങിയവര്‍ പരിശീലനം നല്‍കി.
സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ഒ. പി സംവിധാനം ഒരുക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും ആശുപത്രികളില്‍ വരുന്ന രോഗികളും ജീവനക്കാരും സാമൂഹിക അകലം പാലിച്ചു, മാസ്‌ക് നിര്‍ബന്ധമാക്കി കൈകഴുകുന്ന ശീലത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്ന് ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ ഡോ പ്രകാശ് കെ വി അറിയിച്ചു.
Keywords: Kasaragod, Kerala, News, Hospital, Training, COVID-19, Nurse, Conducted, Covid prevention training conducted for nurses