കോവിഡ്- 19: കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചു
Mar 20, 2020, 16:43 IST
കാസര്‍കോട്: (www.kasargodvartha.com 20.03.2020) കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചു. ദേശീയപാതയും സംസ്ഥാന പാതകളും ഉള്‍പ്പെടുന്ന അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മുടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയടുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കല്‍ സുള്ള്യപദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡും പൂര്‍ണമായി അടച്ചു.
തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല അട്യാനടുക്ക റോഡ്, ആദൂര്‍- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത, മാണിമൂല- സുള്ള്യ റോഡ്, പാണത്തൂര്‍- ചെമ്പേരി- മടിക്കേരി റോഡ് എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടൂ. ഡോക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരടങ്ങിയ സംഘം അഞ്ച് അതിര്‍ത്തി റോഡുകളില്‍ പരിശോധന ഉണ്ടായിരിക്കും. കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Keywords: Kasaragod, News, Kerala, Health, Covid 19, Road, District Collector, Covid-19; Karnataka-Kasaragod Boundary Roads will closed
< !- START disable copy paste -->