Court Order | റോഡ് കയ്യേറി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിപാടിക്കെതിരെ കടുപ്പിച്ച് ഹൈകോടതി; കർശന നടപടികളിലേക്ക് പൊലീസ്.
● പൊലീസ് അനുമതി വാങ്ങാതെയാണ് സ്റ്റേജ് കെട്ടിയതെന്ന് പൊലീസ് ഹൈകോടതിയിൽ അറിയിച്ചിരുന്നു.
● സമ്മേളനം നടത്തിയ സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
● പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഉണ്ടായിരുന്നിട്ടും അത് പറയാൻ പൊലീസ് മടിച്ചുവെന്നാണ് ആക്ഷേപം.
കാസർകോട്: (KasargodVartha) വഞ്ചിയൂർ റോഡിൽ ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി സിപിഎം നടത്തിയ ഏരിയ സമ്മേളനം വാർത്തകളിൽ നിറഞ്ഞതോടെ നടപടി കടുപ്പിച്ച് ഹൈകോടതി രംഗത്തുവന്നത് പൊലീസിന് തലവേദനയായി. പൊലീസ് അനുമതി വാങ്ങാതെയാണ് സ്റ്റേജ് കെട്ടിയതെന്ന് പൊലീസ് ഹൈകോടതിയിൽ അറിയിച്ചിരുന്നു. സ്റ്റേജ് പൊളിക്കുന്നത് ക്രമസമാധാന പ്രശ്നമാകുമെന്ന് കരുതിയാണ് പൊളിക്കാതിരുന്നത്. എന്നാൽ സമ്മേളനം നടത്തിയ സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം സ്റ്റേജിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന ചോദ്യത്തിന് പൊലീസിന് കൃത്യമായ മറുപടി നൽകാൻ സാധിച്ചിരുന്നില്ല. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഉണ്ടായിരുന്നിട്ടും അത് പറയാൻ പൊലീസ് മടിച്ചുവെന്നാണ് ആക്ഷേപം. പരിപാടിക്ക് സ്കൂൾ ബസ് ഉപയോഗിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു. പൊലീസിന്റെ ചുമതല എന്താണെന്ന് ചോദിച്ച കോടതി ഏതൊക്കെ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തതെന്നും ചോദിച്ചു. സംഘാടകർക്കെതിരെ ക്രമിനൽ നടപടിയാണ് വേണ്ടതെന്നും, പ്രഥമദൃഷ്ട്യ നിരവധി കുറ്റകൃത്യങ്ങൾ പരിപാടിയിൽ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ പൊലീസ് വെട്ടിലായി.
ഗതാഗതവും, കാൽനടയാത്രയും തടസ്സപ്പെടുത്തുന്ന സമ്മേളനങ്ങൾ പാതയോരങ്ങളിൽ പോലും നടത്താൻ പാടില്ല. ഇത് സംബന്ധിച്ച് നേരത്തെ ഇറക്കിയ മാർഗരേഖ ഫ്രീസറിൽ വെച്ചിരിക്കുകയാണോ എന്ന കോടതി പരമാർശം പൊലീസിനെ കു ഴക്കുന്നുണ്ട്. കോടതിയ ലക്ഷ്യ നടപടിയാണ് പൊലീസ് നേരിടേണ്ടി വരിക. ഇത് പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കും. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണവും ഹൈകോടതി തേടിയിട്ടുണ്ട്.
വിഷയം വലിയ ചർച്ചയായതോടെയും, കോടതി നടപടി കടുപ്പിച്ചതും ഇനിയുള്ള പൊതു പരിപാടികളിൽ കർശന നടപടിയിലേക്ക് കടക്കുകയാണ് പൊലീസ്. ജാഥകളും, പൊതുപരിപാടികളും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്ന തരത്തിലായാൽ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന് മുകളിൽ നിന്നുള്ള നിർദേശം. പൊലീസ് അനുമതിക്കും സംഘാടകരിൽ നിന്ന് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
#PoliceAction, #PublicEvent, #TrafficDisruption, #CourtOrder, #Kerala, #CPI