കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് കോടതി സ്റ്റേ
Aug 18, 2018, 23:54 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2018) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ആഗസ്റ്റ് 20 നു വിളിച്ച് ചേര്‍ത്ത ജനറല്‍ ബോഡിയോഗത്തിന് കാസര്‍കോട്പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി സ്റ്റേ അനുവദിച്ചു. കോടതിയുടെ ഇനി ഒരു ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിച്ച് ചേര്‍ക്കാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭരണഘടനാപ്രകാരം മെയ് 31 നു മുമ്പായി ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കേണ്ടതാണ്. അതിന് മുമ്പ് എക്‌സിക്യൂട്ടിവ് യോഗം വിളിച്ച് ഓഡിറ്റ് ചെയ്ത സംഘടനയുടെ ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്ത് അംഗികാരം വാങ്ങുകയും ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കേണ്ട തീയ്യതി, സ്ഥലം, അജണ്ട എന്നിവ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിക്കുകയും ചെയ്യേണ്ടതാണ്.
എന്നാല്‍ സംഘടനയുടെ ഭരണ ഘടനയ്ക് വിരുദ്ധമായി ഹോണററി സെക്രട്ടറി സ്വന്തം ഇഷ്ട പ്രകാരം വിളിച് ചേര്‍ത്ത ജനറല്‍ ബോഡി യോഗത്തിനെതിരെ കിംഗ് സ്റ്റാര്‍ ചേരൂര്‍ ക്ലബ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ചേരൂര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കാര്യങ്ങള്‍ സൂചിപ്പിച്ച് കൊണ്ട് ഫൈസല്‍ രേഖാമൂലം ഹോണററി സെക്രട്ടറിക്ക് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും പരാതിയിന്‍മേല്‍ നടപടി ഒന്നും ഉണ്ടാവാത്തതിനാലാണ് കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Cricket, Court, Kasaragod District Cricket Association, KCA, Annual General Body meeting, Court stay for Annual General Body