സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ച കോളജ് വിദ്യാര്‍ത്ഥിനി കാമുകന്റെ വീട്ടില്‍
Jan 19, 2015, 20:15 IST
കാസര്‍കോട്: (www.kasargodvartha.com 19/01/2015) കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ച കോളജ് വിദ്യാര്‍ത്ഥിനിയെ പോലീസ് കാമുകന്റെ വീട്ടിലാക്കി. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണമെന്നും പെണ്‍കുട്ടി പറയുന്ന സ്ഥലത്ത് താമസിപ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി കാമുകന്റെ വീട്ടില്‍ കഴിയാന്‍ താല്‍പര്യം അറിയിച്ചതിനാല്‍ പോലീസ് സന്തോഷ് നഗറിലെ വീട്ടിലാക്കിയത്.
അതേസമയം പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് പിതാവ് കോടതിയെ അറിയിച്ചെങ്കിലും അതിന്റെ രേഖയൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ല. മകളെ തനിക്കൊപ്പം അയക്കണമെന്ന പിതാവിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്ന് കോടതി ഇക്കാര്യം പെണ്‍കുട്ടിയോട് പറഞ്ഞപ്പോള്‍ തനിക്ക് പിതാവിനും മാതാവിനുമൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചത്.
മകളോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് വിദ്യാര്‍ത്ഥിനി അറിയിച്ചു. ഇതേതുടര്‍ന്നാണ് കോടതി വിദ്യാര്‍ത്ഥിനിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചത്. വിദ്യാര്‍ത്ഥിനിക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പോകുന്നതിന് സംരക്ഷണം നല്‍കാന്‍ വിദ്യാനഗര്‍ എസ്.ഐ. എം. ലക്ഷ്മണന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. വിദ്യാര്‍ത്ഥിനി അറിയിച്ചതു പ്രകാരം സന്തോഷ് നഗറിലെ കാമുകന്റെ വീട്ടിലെത്തിച്ച് പോലീസ് മടങ്ങി.
നേരത്തെ കോടതി വരാന്തയില്‍ നിന്നും പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ മാതാപിതാക്കളും ബന്ധുക്കളും മറ്റും ശ്രമം നടത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. കാമുകന്റെ കൂടെയുണ്ടായിരുന്നവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് തടഞ്ഞപ്പോഴായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ബഹളത്തെതുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടുപ്പോള്‍ പോലീസ് ഇടപെടുകയും കൂടിനിന്നവരെ വിരട്ടി ഓടിക്കുകയുമായിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: College Students, Court, Lovers, Police, Clash, Kasaragod, Kerala, Custody.
Advertisement: