പഞ്ഞി മിഠായി കഴിക്കരുതെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം മുന്നറിയിപ്പ്; മിഠായിയില്‍ ചേര്‍ക്കുന്നത് നിരോധിത കളര്‍, ബസ് സ്റ്റാന്‍ഡ് പരിസരത്ത് വില്‍പന നടത്തുകയായിരുന്ന പഞ്ഞിമിഠായി പിടിച്ചെടുത്തു, വില്‍പന നടത്തുന്നത് കണ്ടാല്‍ വിവരം നല്‍കണമെന്നും നിര്‍ദേശം
Jan 31, 2019, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 31.01.2019) ഇതര സംസ്ഥാന തൊഴിലാളികള്‍ കൊണ്ടുവരുന്ന പഞ്ഞി മിഠായി കഴിക്കരുതെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം മുന്നറിയിപ്പ്. മിഠായിയില്‍ ചേര്‍ക്കുന്നത് നിരോധിത കളറാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വില്‍പന നടത്തുകയായിരുന്ന പഞ്ഞിമിഠായി ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുത്തു.
എവിടെയെങ്കിലും വില്‍പന നടത്തുന്നത് കണ്ടാല്‍ വിവരം നല്‍കണമെന്നും നിര്‍ദേശം പുറപ്പെടുവിച്ചു. അസി. കമ്മീഷണര്‍ കെ ജെ ജോസഫ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ അനീഷ് ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മൈദ, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്നതും നിരോധിത കളര്‍ ചേര്‍ത്തതുമായ മിഠായി ആരോഗ്യത്തിനു ഹാനികരമാണെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് അധികവും ഇവിടെ വില്‍പനയ്ക്കു കൊണ്ടു വരുന്നത്. ഇത്തരത്തിലുള്ള മിഠായി കഴിക്കരുതെന്നും വില്‍പന നടത്തുന്നത് കണ്ടാല്‍ 8943346610 നമ്പറില്‍ വിവരം നല്‍കണമെന്നും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cotton candy seized from Bus stand, Kasaragod, News, seized, Food, Test, Sale, Kerala.