city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്മാര്‍ട്ടായി പോസ്‌റ്റോഫീസുകള്‍; കാസര്‍കോട് പോസ്‌റ്റോഫീസില്‍ ഇനിമുതല്‍ മൈ സ്റ്റാമ്പ്, കോര്‍ബാങ്കിങ് സൗകര്യവും

കാസര്‍കോട്: (www.kasargodvartha.com 09/02/2015) കാസര്‍കോട് ഹെഡ്‌പോസ്റ്റാഫീസില്‍ ഇനിമുതല്‍ സ്വന്തം ചിത്രം വച്ച് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാന്‍ സാധിക്കുന്ന മൈ സ്റ്റാമ്പ് പദ്ധതിയും, കോര്‍ ബാങ്കിങ് സൗകര്യവും. കോര്‍ബാങ്കിങ് സൗകര്യം നിലവിലുള്ള ഏത് പോസ്‌റ്റോഫീസില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ജില്ലയില്‍ കോര്‍ബാങ്കിങ് സൗകര്യമുള്ള ആദ്യത്തെ പോസ്‌റ്റോഫീസ് ആണ് കാസര്‍കോടെ ഹെഡ്‌പോസ്‌റ്റോഫീസ്. ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് പി.വി കേശവന്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കാഞ്ഞങ്ങാട്, നീലേശ്വരം പോസ്‌റ്റോഫീസുകളിലും ഉടന്‍ തന്നെ കോര്‍ബാങ്കിങ് സൗകര്യം കൊണ്ടുവരും. പോസ്‌റ്റോഫീസില്‍ എ.ടി.എം മെഷീന്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റ് സൗകര്യവും കൊണ്ടു വരികയുമാണ് തപാല്‍ വകുപ്പിന്റെ അടുത്ത പദ്ധതി.

ഇതിനോടകം തന്നെ ഇന്ത്യയില്‍ 1849 പോസ്‌റ്റോഫീസുകളില്‍ കോര്‍ബാങ്കിങ് സൗകര്യം കൊണ്ടു വന്നിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ തന്നെ 23 പോസ്‌റ്റോഫീസുകള്‍ കോര്‍ബാങ്കിങ് സൗകര്യമുള്ളതായി മാറിക്കഴിഞ്ഞു. അടുത്തമാസം 31ന് മുമ്പായി കേരളത്തില്‍ എല്ലാ പോസ്‌റ്റോഫീസുകളിലും കോര്‍ബാങ്കിങ് സൗകര്യം കൊണ്ടു വരാനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്.

മഞ്ചേശ്വരത്തെ ഫഹമിദ ഹമീദിന്റെതാണ് മൈ സ്റ്റാമ്പ് പദ്ധതിയുടെ ആദ്യത്തെ സ്റ്റാമ്പ് ഇറക്കുന്നത്. സ്റ്റാമ്പില്‍ വരേണ്ട ഫോട്ടോയും ഐഡി പ്രൂഫും മാത്രം നല്‍കിയാല്‍, 300 രൂപ ചിലവില്‍ മൈസ്റ്റാമ്പ് ഇറക്കാവുന്നതാണ്. ഉദ്ഘാടന ചടങ്ങില്‍ ടി.എച്ച് ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടുമാരായ സി.കെ മോഹനന്‍, പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Photos: RK Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia