Relocation | ബേഡഡുക്കയിൽ ആരംഭിക്കുന്ന ഹൈടെക് ആട് ഫാമിൻ്റെ പേരിൽ കാസർകോട്ട റീജ്യണൽ ആനിമൽ ഹസ്‌ബെന്ററി സെൻറർ മാറ്റുന്നതിൽ വിവാദം കൊഴുക്കുന്നു
● അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാറ്റുന്നത്.
● സർക്കാർ ഈ ആട് ഫാമിനു ജീവനക്കാരെ ഇതുവരെ അനുവദിച്ചിട്ടില്ല.
● സിപിഐയെ അറിയിക്കാതെയാണ് മാറ്റുന്നത്.
കാസർകോട്: (KasargodVartha) ബേഡഡുക്കയിൽ ആരംഭിക്കുന്ന ഹൈടെക് ആട് ഫാമിൻ്റെ പേരിൽ കാസർകോട്ടെ റീജ്യണൽ ആനിമൽ ഹസ്‌ബെന്ററി സെൻറർ മാറ്റുന്നതിൽ വിവാദം കൊഴുക്കുന്നു. അരനൂറ്റാണ്ടായി കാസർകോട് നഗരസഭയിലെ അണങ്കൂർ നെൽക്കളയിൽ പ്രവർത്തിക്കുന്ന റീജ്യണൽ ആനിമൽ ഹസ്‌ബെന്ററി സെൻറർ (ആർഎഎച്ച്സി) ആണ് ഭരണസ്വാധീനം ഉപയോഗിച്ച് ബേഡകത്തേക്ക് മാറ്റാൻ ഉത്തരവായിരിക്കുന്നതെന്നാണ് ആക്ഷേപം.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പശുക്കളുടെ വന്ധ്യതാ പരിശോധന കാംപുകൾ, വിവിധ പ്രതിരോധ കുത്തിവെയ്പ്പുകൾ നടത്തുന്നതിനായി നെൽക്കളയിൽ പ്രവർത്തിച്ചു വരുന്ന ആർ എച് സിയാണ് ഉദുമ മണ്ഡലത്തിലെ ബേഡഡുക്കയിലേക്ക് മാറ്റുന്നത്. അണങ്കൂരിലെ മൃഗാശുപത്രി യുടെ മുകളിലെ നിലയിലാണ് നിലവിൽ റീജ്യണൽ ആനിമൽ ഹസ്ബന്ററി സെൻറർ പ്രവർത്തിക്കുന്നത്.
സെന്റർ മാറ്റുന്നത് മൂലം മഞ്ചേശ്വരം, കാസർകോട്, കാറഡുക്ക ബ്ലോകുകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മൃഗസംരക്ഷണ വിഭാഗത്തിലെ ആശുപത്രികൾക്കും വെറ്ററിനറി ഡിസ്പെൻസറികൾക്കും ഉപകേന്ദ്രങ്ങൾക്കും കനത്ത തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാ ണിക്കപ്പെടുന്നത്. അസി. പ്രൊജക്ട് ഓഫീസർ, രണ്ട് ഫീൽഡ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു ഗസറ്റഡ് ഉദ്യോഗസ്ഥരും ഒരു ഓഫീസ് ക്ലർകും, ഒരു ടൈപിസ്റ്റും, ഒരു അറ്റൻഡർ, ഒരു ഡ്രൈവർ, പാർട് ടൈം സ്വീപറുമാണ് ഇവിടെ നിലവിലുള്ളത്.
ഉദുമ മണ്ഡലത്തിലെ ബേഡഡുക്കയിൽ പുതുതായി ആരംഭിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ എറ്റവും വലിയ ഹൈടെക് ആട് ഫാമിന്റെ ഓഫീസിലേക്കാണ് തസ്‌തികകൾ മാറ്റുന്നത്. ആട് ഫാമിന്റെ വിജയകരമായ പ്രവർത്തനത്തിന് ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്ന പ്രക്രിയ മാത്രമാണിതെന്നും, വെറ്ററിനറി ആശുപത്രിയല്ല മാറ്റുന്നതെന്നുമാണ് വെറ്ററിനറി ജില്ലാ മെഡികൽ ഓഫീസർ പറയുന്നത്.
ഓഡിറ്റിംഗ് വിഭാഗമായി നിലവിൽ പ്രവർത്തിക്കുന്ന റീജ്യനൽ ആനിമൽ ഹസ്‌ബെൻററി സെൻറർ മാററുന്നതുമുലം കർഷകർക്ക് തിരിച്ചടിയാവില്ല. ആട് ഫാമിലേക്ക് ആവശ്യമായ ജീവനക്കാരെ മാറ്റിനൽകുന്നത് മാത്രമാണ് നടക്കുന്നതെന്നും വെറ്റനറി ഡിഎംഒ പറയുന്നു.
ആട് ഫാമിന് ആവശ്യമായ തസ്‌തികകൾ സർക്കാർ അനുവദിച്ചിട്ടില്ല. ഇതിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് അരനൂറ്റാണ്ടിലേറെയായി കാസർകോട് പ്രവർത്തിക്കുന്ന റീജ്യണൽ ആനിമൽ ഹസ്‌ബന്റ് റി സെന്റർ മാറ്റുന്നതെന്നാണ് ആക്ഷേപം. സിപിഐയുടെ വകുപ്പിലുള്ള മൃഗസംരക്ഷണ കേന്ദ്രം സിപിഐയെ പോലും അറിയിക്കാതെയാണ് മാറ്റി സ്ഥാപിക്കാൻ ഉത്തരവിട്ടിരിക്കുന്നതെന്നും ആക്ഷേപം നിലനിൽക്കുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Controversy arises over the relocation of the Regional Animal Husbandry Center from Kasaragod to Bedadukka for a high-tech goat farm. Farmers express concerns about the impact on veterinary services.
#Kasaragod, #AnimalHusbandry, #Controversy, #Bedadukka, #GoatFarm, #KeralaNews