city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഓഫീസില്‍ കരാറുകാരെ വട്ടം കറക്കുന്നതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 08.10.2018) കാസര്‍കോട് ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കരാറുകാര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന് കരാറുകാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ടെണ്ടറുകളില്‍ പങ്കെടുത്തവരുടെ ഇ എം ഡി സമയത്തിനകം തിരിച്ചു നല്‍കുന്നില്ല. ടെന്‍ഡര്‍ കഴിഞ്ഞ ഉടനെ കുറഞ്ഞ നിരക്ക് എഴുതിയ രണ്ടു ടെന്‍ഡറുകള്‍ ഒഴികെയുള്ള റെന്‍ഡറുകളില്‍ പങ്കെടുത്ത എല്ലാവരുടെയും ഇ എം ഡി ഉടനെ തിരിച്ചു നല്‍കണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഓഫീസില്‍ കരാറുകാരെ വട്ടം കറക്കുന്നതായി പരാതി

പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാര്‍ക്ക് നിശ്ചിത സമയത്തിനകം സെലക്ഷന്‍ നോട്ടീസ് അനുവദിക്കുന്നില്ലെന്നും പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു ഡിവിഷനില്‍ എത്തുന്ന ബില്ലുകള്‍ നിസാര കാരണങ്ങളുടെ പേരില്‍ ബില്ലുകള്‍ തിരിച്ചയക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കരാറുകാരുടെ കാരണങ്ങളാല്‍ അല്ലാത്ത കാരണങ്ങളില്‍ ബില്ലുകള്‍ നല്‍കാന്‍ വൈകിപ്പിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു.

സെക്ഷന്‍ ഓഫീസുകളില്‍ നിന്നും സബ് ഡിവിഷന്‍ ഓഫീസികളില്‍ നിന്നും പാസാക്കി ഡിവിഷനില്‍ എത്തുന്ന ബില്ലുകളില്‍ ഉണ്ടാകുന്ന അപാകതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമയത്തിനകം നല്‍കാത്തതിന് കാരണമാണ് പല പ്രാവശ്യം ആവര്‍ത്തിക്കുന്നതെന്ന് കരുതുന്നതെന്നും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഓവര്‍സിയര്‍ കരാറുകാരനെതിരെ കൊടുത്ത കള്ള കേസ് പിന്‍വലിക്കണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടു.

സാധന സാമഗ്രികളുടെ വില വര്‍ദ്ധനവ് സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും അല്ലാത്ത പക്ഷം നഷ്ട പരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ അഷ്റഫ് പെര്‍ള, ജാസിര്‍ ചെങ്കള, എം ടി നാസര്‍, നിസാര്‍ കളക്ടറേറ്റ്, എം എ നാസര്‍, ഇര്‍ഫാന്‍, ബഷീര്‍ ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Press meet, Kasaragod, News, Press Conference, Contractors Association, Contractor's complaint against District Panchayat Division office

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia