കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണച്ചുമതല കൊച്ചി ആസ്ഥാനമായ സ്വകാര്യകമ്പനിക്ക്
Dec 26, 2017, 19:57 IST
അജാനൂര്‍: (www.kasargodvartha.com 26.12.2017) കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണച്ചുമതല കൊച്ചി ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് നല്‍കി. ടെണ്ടര്‍ കാലാവധി ഈ മാസം 20 ന് അവസാനിച്ചപ്പോള്‍ കൊച്ചി ആസ്ഥാനമായ രണ്ട് സ്വകാര്യ കമ്പനികളും കാസര്‍കോട്ടെ പ്രമുഖ കരാറുകാരനായ ചട്ടഞ്ചാലിലെ മൊയ്തീന്‍കുട്ടി ഹാജിയുടെയും ടെണ്ടറുകളാണ് ലഭിച്ചത്.
ഇതില്‍ നിന്നാണ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ ഉറപ്പിച്ചത്. എങ്കിലും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടക്കുന്ന ആര്‍ബിഡിസി യോഗത്തിന് ശേഷമായിരിക്കും ടെണ്ടര്‍ പ്രഖ്യാപിക്കുക. എഗ്രിമെന്റില്‍ ഒപ്പുവെച്ച ഉടന്‍ തന്നെ ജനുവരി മധ്യത്തില്‍ കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ തറക്കലിടല്‍ നടക്കും. ആദ്യം വിളിച്ച ടെണ്ടര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോള്‍ ലഭിച്ച ആറ് ടെണ്ടറുകള്‍ക്കും മതിയായ യോഗ്യതകള്‍ ഇല്ലാത്തതിനാല്‍ തള്ളിയിരുന്നു.
കരാറുകാര്‍ ഒറ്റ പദ്ധതിക്കു വേണ്ടി 21 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയതിന്റെ മുന്‍പരിചയം ഉള്‍പ്പെടെ ഏറെ കടുത്ത നടപടി ക്രമമായിരുന്നു ആദ്യത്തെ ടെണ്ടര്‍ നടപടിയില്‍ ഉണ്ടായിരുന്നത്. മാത്രമല്ല മേല്‍പ്പാലത്തിന്റെ രൂപകല്‍പ്പന അടക്കം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദശമുണ്ടായിരുന്നു. ഇവയൊന്നും പാലിക്കാത്തതിനാലാണ് ആദ്യ ടെണ്ടര്‍ റദ്ദാക്കിയത്. പിന്നീട് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചാണ് വീണ്ടും ടെണ്ടര്‍ ക്ഷണിച്ചത്.
കോട്ടച്ചേരി മേല്‍പ്പാലത്തിന് 19,50,1200 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം 1561.32 ലക്ഷം രൂപ വഹിക്കണം. റെയില്‍വേയുടെ ഭാഗത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം റെയില്‍വേ തന്നെ വഹിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ajanur, Kochi, kottacheri, kottacheri-overbridge, Construction work of Kottacheri Over bridge for Private co. from Kochi
< !- START disable copy paste -->