city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Footbridge | തർക്കങ്ങൾ നീങ്ങി; ദേശീയപാതയിൽ പെർവാഡ് കാൽനട മേൽപാലം നിർമാണം തുടങ്ങി

Photo: Arranged

●സമരത്തിലൂടെ നേടിയെടുത്ത മേൽപ്പാലം.
●വിദ്യാർത്ഥികൾക്ക് അടക്കം ഏറെ പ്രയോജനകരം.
●എംഎൽഎയുടെ ഇടപെടൽ നിർണായകമായി.

കുമ്പള: (KasargodVartha) സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾ മൂലം അനിശ്ചിതത്വത്തിലായ കുമ്പള പെർവാഡ് ദേശീയപാതയിൽ തർക്കങ്ങൾ നീങ്ങിയതോടെ കാൽനട മേൽപാലം (Foot Over Bridge) നിർമാണം തുടങ്ങി. മൂന്നുമാസം മുമ്പ് മേൽപാലത്തിന്റെ നിർമ്മാണം തുടങ്ങിയ സമയത്ത് പ്രദേശവാസി നൽകിയ പരാതിയിൽ കുമ്പള ഗ്രാമപഞ്ചായത്ത് ഇടപെട്ടാണ് ജോലി നിർത്തിവക്കാൻ നിർമാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടത്.

ഇത് നാട്ടുകാർക്കിടയിൽ വലിയ ഒച്ചപ്പാടിന് വഴിവെച്ചിരുന്നു. നൂറു ദിവസത്തിലേറെ വലിയ സമരങ്ങളിലൂടെ നാട്ടുകാർ നേടിയെടുത്തതാണ് കാൽനട മേൽപാലം. സമരത്തിന് ഐക്യദാർഢ്യവുമായി മുതിർന്ന രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും സമരപ്പന്തലിൽ എത്തിയിരുന്നു. നൂറുകണക്കിന് സ്ത്രീകൾ കൈകുഞ്ഞുമായാണ് സമരപ്പന്തലിൽ എത്തിയിരുന്നത്. അടിപ്പാതയ്ക്ക് വേണ്ടിയായിരുന്നു സമരമെങ്കിലും ഇത് അനുവദിച്ചു കൊടുക്കാൻ ദേശീയപാത അതോറിറ്റി തയ്യാറായില്ല. പകരം കാൽനട മേൽപാലം പരിഗണിക്കുകയായിരുന്നു.

കാൽനട മേൽപാലം നിർമ്മാണം തടസ്സപ്പെട്ടതിൽ കുമ്പള ഗ്രാമപഞ്ചായത്തും, നാട്ടുകാരും തമ്മിൽ തുറന്ന പോരിന് വഴിവച്ചിരുന്നു. ഒടുവിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നിട്ടും നിർമ്മാണത്തിൽ അനശ്ചിതത്വം തുടരുന്നതിൽ നാട്ടുകാർ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞാഴ്ചയോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 

പ്രദേശവാസികൾക്ക് ദേശീയപാത മുറിച്ചു കടക്കാനുള്ള സഹചര്യം കാൽനട മേൽപാലത്തിലൂടെയെങ്കിലും അനുവദിച്ചു കിട്ടിയതിലുള്ള സന്തോഷത്തിലാണ് നാട്ടുകാർ. ഇത് പെർവാഡ് ഭാഗത്ത് നിന്ന് വരുന്ന അനവധി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം ഏറെ പ്രയോജനപ്പെടും.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


The construction of a Foot Over Bridge at Kumbala, Perward begins after resolution of disputes, benefiting local residents and school children.

#Kumbala #FootOverBridge #Kasaragod #NationalHighway #Construction #LocalNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia