പുന:സംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം വേണം; സമ്മര്‍ദ തന്ത്രത്തിനായി എ വിഭാഗം രഹസ്യയോഗം ചേര്‍ന്നു
Feb 26, 2018, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2018) കോണ്‍ഗ്രസ് പുന:സംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നതിനുള്ള സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായി എ വിഭാഗം രഹസ്യയോഗം ചേര്‍ന്നു. ജില്ലയിലെ മുതിര്‍ന്ന എ ഗ്രൂപ്പ് നേതാവ് പി. ഗംഗാധരന്‍ നായരുടെ സാന്നിധ്യത്തില്‍ കാസര്‍കോട് ഗസ്റ്റ്ഹൗസിലാണ് രഹസ്യയോഗം നടന്നത്. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളില്‍ പുന: സംഘടന നടക്കുമ്പോള്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നതിനു വേണ്ടി എ വിഭാഗം ചരടുവലികള്‍ നടത്തുകയാണ്.
ജില്ലയില്‍ പൊതുവെ എ ഗ്രൂപ്പില്‍ രണ്ട് ചേരികള്‍ ഉണ്ടെങ്കിലും തത്ക്കാലം തര്‍ക്കങ്ങള്‍ മറന്ന് സ്ഥാനമാനങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. തര്‍ക്കങ്ങളെല്ലാം ഒഴിവാക്കി പുന:സംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ കണ്‍വീനറായുള്ള സമവായ കമ്മിറ്റിയെ കെപിസിസി നിയോഗിച്ചിട്ടുണ്ട്. ഈ മാസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ പുന:സംഘടന നടക്കണമെന്നാണ് കെപിസിസി നിര്‍ദേശം നല്‍കിയിരുന്നത്. ഐ വിഭാഗത്തില്‍ നിന്ന് മുന്‍ ഡിസിസി പ്രസിഡണ്ട് സി.കെ ശ്രീധരന്‍, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്‍ എന്നിവരും എ വിഭാഗത്തില്‍ നിന്ന് ഡിസിസി ഭാരവാഹികളായ എ ഗോവിന്ദന്‍ നായര്‍, കെ.വി സുധാകരന്‍ എന്നിവരുമാണ് സമവായ കമ്മിറ്റിയിലുള്ളത്.
സമവായ കമ്മിറ്റിയുടെ ആദ്യത്തെ യോഗം കഴിഞ്ഞ ബുധനാഴ്ച ഡിസിസി ഓഫീസില്‍ നടന്നിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസിനകത്ത് 41 മണ്ഡലം കമ്മിറ്റികളും 11 ബ്ലോക്ക് കമ്മിറ്റികളുമാണുള്ളത്. 30 മണ്ഡലം പ്രസിഡണ്ടുമാരെയും മൂന്ന് ബ്ലോക്ക് പ്രസിഡണ്ടുമാരെയും പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണത്താല്‍ മാറ്റുമെന്നാണ് വിവരം. പല മണ്ഡലം- ബ്ലോക്ക് കമ്മിറ്റികള്‍ക്കും 40 വരെ ഭാരവാഹികളുണ്ട്. മണ്ഡലം പ്രസിഡണ്ടുമാരില്‍ 20 പേരും ബ്ലോക്ക് പ്രസിഡണ്ടുമാരില്‍ ആറു പേരും എ വിഭാഗത്തില്‍ നിന്നും ബാക്കിയുള്ളവര്‍ ഐ വിഭാഗത്തില്‍ നിന്നുമാണ്. പുന:സംഘടന നടക്കുന്നത് ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നു കൊണ്ടായിരിക്കും.
ഭാരവാഹികളുടെ എണ്ണം പകുതിയായി കുറയും. 20 ല്‍ കൂടുതല്‍ ബൂത്ത് കമ്മിറ്റികളുള്ള മണ്ഡലം കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യത്തിനായി വിഭജിക്കുന്നുണ്ട്. നിര്‍ജ്ജീവമായി കിടക്കുന്ന ബൂത്ത് കമ്മിറ്റികളെ പുന:സംഘടിപ്പിക്കുകയെന്നതും ലക്ഷ്യമാണ്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടവുനയവുമായി എ വിഭാഗം യോഗം ചേര്‍ന്നത്. കെ.വി ഗംഗാധരന്‍, ശാന്തമ്മ ഫിലിപ്പ്, പി.ജി ദേവ്, എ ഗോവിന്ദന്‍ നായര്‍, എം.സി പ്രഭാകരന്‍, കെ.വി സുധാകരന്‍, എം അസിനാര്‍, വി.ആര്‍ വിദ്യാസാഗര്‍, കരിച്ചേരി നാരായണന്‍ നായര്‍, എം രാധാകൃഷ്ണന്‍ നായര്‍, സാജിദ് മൗവ്വല്‍, നോയല്‍ ടോം ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Congress, KPCC, Congress A Secret meeting conducted.
< !- START disable copy paste -->