city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം ലീഗില്‍ നിന്നും ഉടന്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാകും; ഷാനവാസ് പാദൂരിനെ പ്രസിഡണ്ടാക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തം

കാസര്‍കോട്: (www.kasargodvartha.com 09.06.2018) കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം ലീഗില്‍ നിന്നും ഉടന്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാകും. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലുള്ള നീക്കവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തു വന്നതോടെയാണ് കോണ്‍ഗ്രസിനര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ എല്ലാ ജില്ലകൡും എത്രയും പെട്ടെന്ന് നേടിയെടുക്കണമെന്ന പൊതുആവശ്യം പാര്‍ട്ടിക്കകത്ത് ശക്തിപ്പെട്ടിരിക്കുന്നത്.

രണ്ടര വര്‍ഷം വീതം ജില്ലാ പഞ്ചായത്ത് ഭരണം പങ്കിടാനാണ് യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ ലീഗിന്റെ രണ്ടര വര്‍ഷം കഴിഞ്ഞമാസം 19നു തന്നെ അവസാനിച്ചിരുന്നു. എന്നിട്ടും ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് ആവശ്യപ്പെടാതിരിക്കുന്നത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പാദൂര്‍ കുഞ്ഞാമു ഹാജിക്ക് രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ജില്ലാ പഞ്ചായത്ത് ഭരണം നല്‍കാനായിരുന്നു കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. കുഞ്ഞാമു ഹാജി ഇതിനിടയില്‍ മരണപ്പെടുകയും പിന്നീട് വന്ന ഒഴിവിലേക്ക് മകന്‍ ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് അംഗമാവുകയും ചെയ്തിരുന്നു.

 കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം ലീഗില്‍ നിന്നും ഉടന്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാകും; ഷാനവാസ് പാദൂരിനെ പ്രസിഡണ്ടാക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തം

മുസ്ലിം ലീഗിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നല്‍കിയപ്പോള്‍ വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ ശാന്തമ്മ ഫിലിപ്പിനെയാണ് തിരഞ്ഞെടുത്തത്. തിരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ വൈസപ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗിന് ലഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ലയുടെ മകള്‍ മുംതാസ് സമീറയെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാക്കാന്‍ ഒരു വിഭാഗം ലീഗ് കേന്ദ്രങ്ങള്‍ ചരടുവലി തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആവശ്യപ്പെടാതെ ഗ്രൂപ്പു കളിക്കുന്നതിനെതിരെ പ്രവര്‍ത്തകരില്‍ നിന്നും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എ ഗ്രൂപ്പാണ് പ്രസിഡണ്ട് സ്ഥാനം വൈകിപ്പിക്കുന്നതെന്ന് മറുവിഭാഗം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഡിസിസി യോഗം ചേര്‍ന്ന് മുമ്പ് സംസ്ഥാന തലത്തില്‍ ഉണ്ടാക്കിയ ധാരണ യുഡിഎഫ് നേതൃത്വത്തെയും കെപിസിസി നേതൃത്വത്തെയും ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടി ഇഴയുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

പാദൂര്‍ കുഞ്ഞാമു ഹാജിക്ക് വാഗ്ദാനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം മകന്‍ ഷാനവാസ് പാദൂരിന് നല്‍കി പാര്‍ട്ടി കടം വീട്ടണമെന്നാണ് ഐ ഗ്രൂപ്പ് ഉള്‍പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്.

സമാനമായി വയനാട് ജില്ലാ പഞ്ചായത്തിലും കോണ്‍ഗ്രസും ലീഗും സ്ഥാനമാനങ്ങള്‍ വെച്ചുമാറാന്‍ ധാരണയായിരുന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനം ലീഗിന് വിട്ടുകൊടുത്തിട്ടുണ്ട്. നിലവില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ഷാനവാസ് പാദൂര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, District, District-Panchayath, Muslim-league, Congress ready to ask District Panchayat administration from Muslim league in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia