മുഖ്യമന്ത്രിക്ക് നേരെ അക്രമം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി
Oct 27, 2013, 21:09 IST
ഉദുമ: ജനസമ്പര്‍ക്കപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഉദുയില്‍ നടന്ന പ്രകടനത്തിന് വി.ആര്‍ വിദ്യാസാഗര്‍, രാജേഷ് പുല്ലൂര്‍, വാസു മാങ്ങാട്, ഗിരിഷന്‍ നമ്പ്യാര്‍, ഫര്‍ഷാദ് മാങ്ങാട്, പി.പി ശ്രീധരന്‍, ശ്രീധരന്‍ വയലില്‍, അന്‍വര്‍ മാങ്ങാട്, പന്തല്‍ നാരായണന്‍, അരവിന്ദന്‍ മേല്‍ബാര, രഞ്ജിത് ആര്യടുക്കം, പി.ആര്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി പ്രകടനം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ രാജേന്ദ്രന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി.വി കണ്ണന്‍, കെ.ശ്രീധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണന്‍, മണ്ഡലം പ്രസിഡന്റ് സി.രവി, കെ.വി വിജയന്‍, കെ.പി ദിനേശന്‍, എം.രജീഷ് ബാബു, കെ.യു രാമദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ ടൗണില്‍ നടത്തിയ പ്രകടനം |
ചെറുവത്തൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അക്രമിച്ച സി പി എം നടപടിയില്‍ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി കൃഷ്ണന്‍ മാസ്റ്റര്‍ പ്രതിഷേധിച്ചു . സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിച്ചു വരുന്ന മുഖ്യമന്ത്രിക്ക് നേരെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്ന് പുറമേ പറയുന്ന സി പി എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു .
പിലിക്കോട്: ഉമ്മന്‍ ചാണ്ടിക്ക് നേരെ സി പി എം കാര്‍ കണ്ണൂരില്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കാലിക്കടവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി . മണ്ഡലം ഭാരവാഹികളായ എം വി ശരത്ചന്ദ്രന്‍ , കെ വി ദാമോദരന്‍, എം നാരായണന്‍, വി വി രാജന്‍, ബ്ലോക്ക് സെക്രട്ടറി പി പി തമ്പാന്‍ നേത്രുത്വം നല്‍കി.
Also Read:
Keywords: Kerala, Kasaragod, Chief Minister, Oommen Chandy, Uduma, CPM, DYFI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: