city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിജിലന്‍സ് കേസില്‍ പ്രതിയായ ജനകീയ വികസന മുന്നണി നേതാവ് ജെയിംസ് പന്തമാക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്

ചിറ്റാരിക്കാല്‍: (www.kasargodvartha.com 06.07.2018) വിജിലന്‍സ് കേസില്‍ പ്രതിയായ ജനകീയ വികസന മുന്നണി നേതാവ് ജെയിം പന്തമാക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് ഉദ്യോഗസ്ഥ സംഘം നടത്തിയ റെയ്ഡ്, കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ഡിഡിഎഫ് നീക്കം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും യാഥാര്‍ഥ്യങ്ങളില്‍നിന്നും ഒളിച്ചോടാനുമുള്ള വിഫലശ്രമമാണെന്ന് കോണ്‍ഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.
വിജിലന്‍സ് കേസില്‍ പ്രതിയായ ജനകീയ വികസന മുന്നണി നേതാവ് ജെയിംസ് പന്തമാക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്

ജയിംസ് പന്തമ്മാക്കലിന്റെ കോടികളുടെ പണമിടപാട് ബിസിനസിലും, പൂര്‍ത്തീകരിക്കപ്പെടാത്ത ഈസ്റ്റ് എളേരിയിലെ ജലനിനിധി ഉള്‍പ്പെടെയുള്ള വികസന പദ്ധതികളിലും ഇതിനകം ഒട്ടേറെ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് പഞ്ചായത്ത് ഭരണസമിതിയും ഡിഡിഎഫ് നേതൃത്വവും ശ്രമിക്കുന്നത്. വിജിലന്‍സ് റെയ്ഡില്‍ ഒട്ടേറെ വിലയേറിയ രേഖകളും വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്. കേസന്വേഷണം ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ ഒത്താശയോടെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും യോഗം ആരോപിച്ചു. സ്വന്തം കാല്‍ കീഴിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് നേതാക്കളുടേയും വിജിലന്‍സ് ഉദ്യോഗസ്ഥരുടേയും പേരില്‍ ഡിഡിഎഫുകാര്‍ കള്ളക്കേസുകൊടുത്ത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ട് വിചാരണ നേരിടുന്ന ജയിംസ് പന്തമ്മാക്കല്‍ കേസന്വേഷണം പൂര്‍ത്തിയാകുംവരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ജോര്‍ജ് കരിമഠം അധ്യക്ഷനായി. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സെബാസ്റ്റ്യന്‍ പതാലില്‍, ടോമി പ്ലാച്ചേരി, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. ജോയി കുര്യാലപ്പുഴ, സൈമണ്‍ പള്ളത്തുകുഴി, തോമസ് മാത്യു, സോണി പൊടിമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. അതേസമയം ജെയിംസ് പന്തമ്മാക്കലിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍ ഉദ്യോഗസ്ഥ സംഘം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വ്യാജമായ ആരോപണമുന്നയിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയെന്ന വിജിലന്‍സ് സംഘത്തിന്റെ പരാതിയിന്‍മേല്‍ ജയിംസ് പന്തമ്മാക്കലിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുക്കുന്നതിന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

Related News:
വിജിലന്‍സ് റെയ്ഡ് നടന്നുകൊണ്ടിരിക്കെ വീട്ടില്‍ നിന്നും 22,000 രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കല്‍ പോലീസില്‍; റെയ്ഡ് തടസപ്പെടുത്താനുള്ള നീക്കമാണെന്ന് സംശയം

ജനകീയ വികസന മുന്നണി നേതാവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജയിംസ് പന്തമാക്കലിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി, റെയ്ഡ് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chittarikkal, kasaragod, Kerala, Congress, Congress on James Panthamakkal issue, Panchayat Vice President

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia