പാര്‍ലമെന്റ് തെരെഞ്ഞടുപ്പ് മുന്നൊരുക്കം: കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ 19, 20 തിയ്യതികളില്‍
Sep 17, 2018, 22:58 IST
കാസര്‍കോട്: (www.kasargodvartha.com 17.09.2018) പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നിയോജക മണ്ഡലം നേതൃയോഗങ്ങള്‍ 19, 20 തിയതികളില്‍ നടക്കുമെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ അറിയിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലം യോഗം സെപ്തംബര്‍ 19 ന് രാവിലെ 10 മണിക്ക് കുമ്പള സിറ്റി ഹാളിലും, കാസര്‍കോട് നിയോജക മണ്ഡലം യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡി സി സി ഓഫീസിലും, ഉദുമ നിയോജക മണ്ഡലം യോഗം 3.30 ന് ചട്ടഞ്ചാല്‍ കോണ്‍ഗ്രസ് ഓഫീസിലും ചേരും.
കാഞ്ഞങ്ങാട് - തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളുടെ സംയുക്ത യോഗം സെപ്തംബര്‍ 20ന് രാവിലെ 10 മണിക്ക് ബ്രദേഴ്‌സ് ലോഡ്ജിലുള്ള പെന്‍ഷനേഴ്‌സ് ഹാളിലും നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് നിയോജക മണ്ഡലം യോഗം കാഞ്ഞങ്ങാട് ശ്രമിക്ക് ഭവനിലും ചേരും. യോഗത്തില്‍ കെ പി സി സി ഭാരവാഹികള്‍, മെമ്പര്‍മാര്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍, മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കന്മാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അറിയിച്ചു.
കെ പി സി സി നിരീക്ഷകന്മാരായ കെ എല്‍ പൗലോസ്, വി എ കരീം എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Congress, Kasaragod, Meet, News, Congress Leaders meet on 19, 20
< !- START disable copy paste -->