രോഗികളെ ചികിത്സിക്കുന്നതിനിടെ ജീവനക്കാര്‍ മൊബൈലില്‍ കളിക്കുന്നത് ഗൗരവമായി കാണണം; നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ്
Jul 19, 2018, 20:06 IST
മംഗല്‍പാടി: (www.kasargodvartha.com 19.07.2018) രോഗികളെ ചികിത്സിക്കുന്നതിനിടെ ജീവനക്കാര്‍ മൊബൈലില്‍ കളിക്കുന്നത് ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് മംഗല്‍പാടി മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.
മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയുടെ ചികിത്സക്കിടെ ആവി യന്ത്രത്തിലെ മരുന്ന് തീര്‍ന്നിട്ടും രോഗിയെ ശ്രദ്ധിക്കാതെ നഴ്സ് മൊബൈലില്‍ കളിച്ച സംഭവം കാസര്‍കോട് വാര്‍ത്ത പുറത്തു വിട്ടതോടെയാണ് ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പെടെയുള്ള സംഘടനകള്‍ രംഗത്തു വന്നിരിക്കുന്നത്.
പാവപ്പെട്ടവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ആതുര ശുശ്രൂഷയ്ക്ക് ആശ്രയിക്കുന്ന മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികളോട് പോലും മോശമായി പെരുമാറി എന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് രോഗികളോട് ക്രൂരമായ പെരുമാറ്റം ഉണ്ടായിരിക്കുന്നത്. ചില ജീവനക്കാരുടെ സമയനിഷ്ഠയില്ലാത്ത വരവും പോക്കും ചൂണ്ടിക്കാട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഒ.എം. റഷീദ് നേരത്തെ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ജീവനക്കാര്‍ ഇനിയും മനുഷ്യത്വത്തിനും, മനുഷ്യ ജീവനും വില കല്‍പിക്കാത്ത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് സത്യന്‍ സി ഉപ്പള, ജനറല്‍ സെക്രട്ടറി ഒ.എം. റഷീദ്, പി.എം. ഖാദര്‍, ഓം കൃഷ്ണ, ഇബ്രാഹിം കുന്നില്‍, ഇബ്രാഹിം കോട്ട, ബാബു, വിജയന്‍ സോങ്കാല്‍, വി.പി. മഹാരാജന്‍, തിമ്മപ്പ ഷെട്ടി, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related News:
ആവി യന്ത്രത്തില്‍ മരുന്ന് തീര്‍ന്നിട്ടും നഴ്സ് മൊബൈലില്‍ കളിയോടു കളി; രോഗികളില്‍ മുറുമുറുപ്പ്, വീഡിയോ പുറത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mangalpady, Congress, Congress against Mangalpady Taluk hospital workers
< !- START disable copy paste -->