city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദ്ഘാടനം നടന്ന ഐ ടി ഐ വിദ്യാഭ്യാസ സ്ഥാപനം തുറക്കുന്നതിനുമുമ്പെ സ്ഥാപനത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ കൊടിമരം സ്ഥാപിച്ചു; പിന്നീട് നശിപ്പിക്കപ്പെട്ടതിനെ ചൊല്ലി എസ് എഫ് ഐ-എ ബി വി പി അസ്വാരസ്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 07/11/2017) ഇക്കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പുല്ലൂര്‍ ഉദയനഗറിലെ ഐ ടി ഐ വിദ്യാഭ്യാസ സ്ഥാപനം തുറന്ന് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ സ്ഥാപനത്തിന് മുന്നില്‍ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ കൊടിമരം സ്ഥാപിച്ചു. പിന്നീട് ഈ പതാക നശിപ്പിക്കപ്പെട്ടതോടെ വിദ്യാര്‍ത്ഥി യൂണിയനുകള്‍ തമ്മിലുള്ള അസ്വാരസ്യവും ഉടലെടുത്തു.

ഐ ടി ഐക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന എ ബി വി പി കൊടിമരമാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിക്കപ്പെട്ടത്. ഇതില്‍ പ്രകോപിതരായ എ ബി വി പി പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എസ് എഫ് ഐയും രംഗത്തുവന്നതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വൈദ്യുതീകരണം പൂര്‍ത്തിയാകാത്തതുകാരണമാണ് ഐ ടി ഐ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ തുറക്കുന്നതിനുമുമ്പ് തന്നെ ഐ ടി ഐ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥി യൂണിയനുകള്‍ രൂപീകരിക്കുകയായിരുന്നു.

 ഉദ്ഘാടനം നടന്ന ഐ ടി ഐ വിദ്യാഭ്യാസ സ്ഥാപനം തുറക്കുന്നതിനുമുമ്പെ സ്ഥാപനത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ കൊടിമരം സ്ഥാപിച്ചു; പിന്നീട് നശിപ്പിക്കപ്പെട്ടതിനെ ചൊല്ലി എസ് എഫ് ഐ-എ ബി വി പി അസ്വാരസ്യം

വൈദ്യുതീകരണം വൈകുന്നതിനെ ഉദ്ഘാടനചടങ്ങില്‍ മന്ത്രി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതേ സംയം പൂട്ടിയിട്ട നിലയിലുള്ള കെട്ടിടത്തിന് മുന്നില്‍ എസ് എഫ് ഐയും എ ബി വി പിയും കൊടിമരങ്ങള്‍ സ്ഥാപിക്കുകയായിരുന്നു. ഇതില്‍ എ ബി വി പിയുടെ കൊടിമരം തിങ്കളാഴ്ച നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. എ സ് എഫ് ഐ പ്രവര്‍ത്തകരാണ് കൊടിമരം നശിപ്പിച്ചതിന് പിന്നിലെന്നാണ് എ ബി വി പിയുടെ ആരോപണം.

ഉദയനഗര്‍ സ്‌കൂളിലെ ക്ലാസിലെത്തിയാണ് എസ് എഫ് ഐ പ്രവര്‍ത്തകരെ ബി ജെ പി-എ ബി വി പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. തങ്ങളുടെ ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ അമ്പലത്തറ പോലീസ് അന്വേഷണം തുടങ്ങി. പ്രശ്‌ന പരിഹാരത്തിനായി ഇരുവിഭാഗം വിദ്യാര്‍ത്ഥി സംഘടനകളെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, ITI, Students, SFI, ABVP, Electricity, Police, Investigation, Police Station, News, Photo, Mobile, Destroyed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia