ഫണ്ട് ദുര്‍വിനിയോഗത്തെ ചൊല്ലി നഗരസഭായോഗത്തില്‍ തര്‍ക്കം; ചെയര്‍മാനും സെക്രട്ടറിയും കൊമ്പുകോര്‍ത്തു
Aug 3, 2017, 20:04 IST
നീലേശ്വരം: (www.kasargodvartha.com 03.08.2017) ഫണ്ട് ദുര്‍വിനിയോഗത്തെ ചൊല്ലി നീലേശ്വരം നഗരസഭാകൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതേ ചൊല്ലി ചൂടേറിയ ചര്‍ച്ച നടക്കുന്നതിനിടെ ചെയര്‍മാന്‍ സെക്രട്ടറിയോട് ക്ഷുഭിതനായി. തനതു ഫണ്ടിലെ കുറവു മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നഗരസഭ നേരിടുന്നതെന്ന് കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി വെളിപ്പെടുത്തിയതാണ് ചെയര്‍മാനെ ചൊടിപ്പിച്ചത്.
സെക്രട്ടറിയുടെ പ്രസ്താവന അനവസരത്തിലുള്ളതായിപോയെന്ന് ചെയര്‍മാന്‍ നീരസത്തോടെയാണ് പറഞ്ഞത്. കൗണ്‍സിലിന്റെ തലമറന്ന് എണ്ണ തേക്കുന്ന തരത്തിലുള്ള നടപടികള്‍ക്കെതിരെ സെക്രട്ടറിക്ക് അതൃപ്തിയാണുള്ളത്. തിരുവനന്തപുരത്തെ ഭാരത് ഭവന്‍ നഗരസഭയുമായി സഹകരിച്ച് ഈ മാസം ഏഴിന് പട്ടേന ജനശക്തിയില്‍ നടത്താന്‍ തീരുമാനിച്ച മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ചെലവിനത്തില്‍ അനുവദിക്കാവുന്ന തുകയെക്കുറിച്ചു ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അഭിപ്രായം ആരാഞ്ഞപ്പോഴാണ് സെക്രട്ടറി കെഅഭിലാഷ് നഗരസഭയിലെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത്.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി പി മുഹമ്മദ് റാഫി ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചയുടന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പാര്‍ട്ടി ലീഡര്‍ എറുവാട്ട് മോഹനനാണ് ചെലവു സംബന്ധിച്ചു സന്ദേഹം ഉന്നയിച്ചത്. അപ്പോഴായിരുന്നു സെക്രട്ടറി ഫണ്ടിന്റെ അപര്യാപ്തതയെ കുറിച്ച് വ്യക്തമാക്കിയത്. ഇത്തരം പരിപാടികള്‍ക്ക് ഫണ്ട് ചിലവഴിക്കുമ്പോള്‍ കൃത്യത വേണമെന്ന് ഏറുവാട്ട് മോഹനന്‍ ആവശ്യപ്പെട്ടു. ബജറ്റ് നീക്കിയിരിപ്പുണ്ടെങ്കില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അനുമതിയോടെ മാത്രമെ തുക ചിലവാക്കാവൂവെന്ന് എറുവാട്ട് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ മറുപടിയെയും എറുവാട്ട് മോഹനന്റെ വിശദീകരണവുമായതോടെ പരിപാടിയുടെ സംഘാടകന്‍കൂടിയയായ സിപിഎം കൗണ്‍സലര്‍ പി വി രാമചന്ദ്രന്‍ പണത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാണിക്കുകയും ചെയര്‍മാന്‍ ക്ഷുഭിതനാവുകയുമായിരുന്നു.
രാമചന്ദ്രനെ പിന്തുണച്ചുകൊണ്ട് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഭരണകക്ഷി അംഗം എ വി സുരേന്ദ്രന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത് അനുവദിക്കാതെ ചെയര്‍മാന്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തനതു ഫണ്ട് മാത്രമല്ല, പ്രദേശത്തിന്റെ തനതു സംസ്‌കാരം കൂടി ചര്‍ച്ചകളില്‍ നിഴലിക്കണമെന്നു റൂളിംഗും നല്‍കി. ഇതോടെ പ്രകോപിതരായ രാമചന്ദ്രനും സുരേന്ദ്രനും ചേര്‍ന്നു ചെയര്‍മാനെതിരേ തിരിയാന്‍ തുനിഞ്ഞെങ്കിലും കരുവാച്ചേരി വാര്‍ഡ് കൗണ്‍സലര്‍ പി കെ രതീഷ്, ഉപാധ്യക്ഷ വി. ഗൗരി, പി പി മുഹമ്മദ് റാഫി എന്നിവര്‍ ഇടപെട്ടു ചര്‍ച്ചയുടെ വഴി തിരിച്ചു വിട്ടു. നഗരസഭയില്‍ ഇങ്ങനെ ഇല്ലാത്ത ഫണ്ട് എടുത്ത് ഒരു ഗുണവുമില്ലാത്ത പദ്ധതികള്‍ നടത്തി കേവലം പബ്ലിസിറ്റിമാത്രം നടത്തുന്നതുകൊണ്ട് നഗരസഭയ്ക്ക് വന്‍ സാമ്പത്തീക ബാധ്യത മാത്രമാണ് വരുത്തിവെക്കുന്നതെന്ന് ഭരണ പക്ഷഅംഗങ്ങളും സെക്രട്ടറിയും കുറ്റപ്പെടുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Municipality, Fund, Conflict in municipality meet over misuse of funds