ഗ്രൗണ്ടിനെച്ചൊല്ലി ചെമ്പിരിക്കയില്‍ സംഘട്ടനം; മൂന്നു പേര്‍ക്ക് പരിക്ക്
Jan 23, 2015, 08:49 IST
മേല്‍പറമ്പ്: (www.kasargodvartha.com 23/01/2015) കളിക്കുന്ന ഗ്രൗണ്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നടന്ന സംഘട്ടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ചെമ്പിരിക്ക കല്ലുവളപ്പിലെ മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് നിസാമുദ്ദീന്‍ ഷിയ (22), ചെമ്പിരിക്കയിലെ അബ്ദുല്ലയുടെ മകന്‍ സി.എ കബീര്‍ (33), മുഹമ്മദ് ഇഖ്ബാലിന്റെ മകന്‍ സവാദ് യഅ്ഖൂബ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെമ്പിരിക്ക ഗവ. എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്താന്‍ കീഴൂരിലെ യുവാക്കള്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ സ്ഥിരമായി കളിക്കാന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ടായതിനാല്‍ ആലോചിച്ച ശേഷം വരുന്ന തിങ്കളാഴ്ച അപേക്ഷയില്‍ തീരുമാനമെടുക്കാനാണ് പി.ടി.എ കമ്മിറ്റി ഉദ്ദേശിച്ചിരുന്നത്. ഇതിനിടയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് 30 ഓളം വരുന്ന സംഘം ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പരാതി.
Also Read:
പത്മ പുരസ്കാരം: കേരളത്തിന് അവഗണന, അമൃതാനന്ദമയിയും, രാം ദേവും, ശ്രീശ്രീ രവിശങ്കറും അര്‍ഹത നേടി
Keywords: Kasaragod, Kerala, Injured, Attack, Assault, Ground, Football Tournament, Play,
Advertisement: