പരാതി പറയാനായി സ്റ്റേഷനിലെത്തിയ ഭാര്യമാരും ഭര്‍ത്താവും തമ്മില്‍ അടിപിടി; പോലീസ് കേസെടുത്തു
Jul 30, 2017, 17:40 IST
ബദിയടുക്ക: (www.kasargodvartha.com 30.07.2017) പരാതി പറയാനായി സ്റ്റേഷനിലെത്തുകയും സ്റ്റേഷന് സമീപം അടിപിടിയിലേര്‍പെടുകയും ചെയ്ത ഭാര്യമാര്‍ക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു. പൈക്ക ബാലനടുക്കയിലെ സൂപ്പി, ആദ്യ ഭാര്യ നെല്ലിക്കട്ട ചെന്നടുക്കയിലെ സുഹറ, രണ്ടാംഭാര്യ തളിപ്പറമ്പ് പട്ടുവത്ത് സ്വദേശിനി ഷമീമ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ആദ്യ ഭാര്യയെ ഉപേക്ഷിക്കണമെന്ന പരാതി പറയാനായി സുഹറ സ്റ്റേഷനിനിലെത്തിയതായിരുന്നു. അതിനിടെയാണ് സൂപ്പിയും ഷമീമയും എത്തിയത്. പോലീസ് സ്റ്റേഷന് സമീപം വെച്ച് ഷമീമയും സുഹറയും വാക്ക് തര്‍ക്കത്തിലും അടിപിടിയിലും ഏര്‍പ്പെടുകയായിരുന്നു. അതിനിടെ രണ്ടുപേരും ചേര്‍ന്ന് സൂപ്പിയേയും മര്‍ദിക്കുകയാണുണ്ടായത്.
പൊതുസ്ഥലത്ത് അടിപിടികൂടിയതിനാണ് മൂവര്‍ക്കെതിരെയും പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Badiyadukka, news, Assault, Attack, Conflict; Case against 3