city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നതിനെ ചൊല്ലി രണ്ട് പ്രദേശത്തെ ക്ലബുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആടിയുലയുന്നത് രാഷ്ട്രീയ പാര്‍ട്ടികളും ഭരണനേതൃത്വവും

ബേക്കല്‍: (www.kasargodvartha.com 20.11.2017) ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നതിനെ ചൊല്ലി രണ്ട് പ്രദേശത്തെ ക്ലബുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആടിയുലയുന്നത് രാഷ്ട്രീയ പാര്‍ട്ടികളും ഭരണനേതൃത്വവും. ബേക്കല്‍ മൗവ്വല്‍ മുഹമ്മദന്‍സ് ക്ലബും ബേക്കല്‍ ബ്രദേഴ്‌സ് ക്ലബും തമ്മിലാണ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നതിനെ ചൊല്ലി അസ്വാരസ്യം തലപൊക്കിയത്.

മത്സരം സംബന്ധിച്ച് പഞ്ചായത്തിനു മുന്നില്‍ ധര്‍ണയും മറ്റ് സമരപരിപാടികളും അരങ്ങേറി. എന്നിട്ടും ഫുട്‌ബോള്‍ മത്സരത്തിന്റെ അനിശ്ചിതത്വം തുടരുകയാണ്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് ഇരു ക്ലബ്ബുകളുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും സംയുക്ത യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ബേക്കല്‍ ബ്രദേര്‍സും, മുഹമ്മദന്‍സ് മൗവ്വലും തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ഇരു ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ മത്സരം ഗംഭീരമാക്കാനുള്ള നിര്‍ദേശങ്ങളാണ് സര്‍വ്വ കക്ഷി യോഗം മുന്നോട്ട് വെച്ചതെങ്കിലും ബ്രദേഴ്‌സ് ക്ലബിന്റെ പ്രവര്‍ത്തകര്‍ അതിനു തയ്യാറായില്ല. സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്ന് തീരുമാനം പിന്നീട് അറിയിക്കുമെന്ന് പറഞ്ഞ് ക്ലബ്ബ് പ്രതിനിധികള്‍ പിന്‍വലിഞ്ഞതോടെ സര്‍വ്വകക്ഷി യോഗം കൊണ്ടും പ്രയോജനമില്ലെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.

ശനിയാഴ്ച്ച രാത്രിയോടെ ബ്രദേഴ്‌സ് ക്ലബ്ബ് അടിയന്തിരമായി യോഗം ചേര്‍ന്ന് അംഗീകൃത ക്ലബ്ബുകളുമായി ആലോചിക്കാതെ പഞ്ചായത്ത് ഏകപക്ഷീയമായി എടുത്ത തീരുമാനവുമായി സഹകരിക്കേണ്ടതില്ലെന്നും, ബലം പ്രയോഗിച്ച് ടൂര്‍ണമെന്റ് നടത്താന്‍ ശ്രമിച്ചാല്‍ ജനാധിപത്യ സമര മുറകള്‍ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും ക്ലബ്ബ് പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്നും നീതി ലഭിക്കാതെ വന്നാല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിത കാല സത്യാഗ്രഹം സംഘടിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നതിനെ ചൊല്ലി രണ്ട് പ്രദേശത്തെ ക്ലബുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആടിയുലയുന്നത് രാഷ്ട്രീയ പാര്‍ട്ടികളും ഭരണനേതൃത്വവും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bekal, Football, Club, Conflict between 2 clubs over Football tournament

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia