സമസ്ത പ്രസിഡന്റ് എ പി മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
Dec 15, 2016, 10:23 IST
കാസര്‍കോട്: (www.kasargodvartha.com 15/12/2016) സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ പി മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ ബുധനാഴ്ച അര്‍ധരാത്രി 12.45 നായിരുന്നു മുഹമ്മദ് മുസ്ല്യാരുടെ അന്ത്യം.
Keywords: Condolence, AP Mohammed Musliyar Kumaramputhur, Samastha Kerala Jam-iyyathul Ulama, President, Palakkad, Darunnajath, Mannarkkad, SKSSF, Condolence to Samastha president Kumaramputhur AP Mohammed Musliyar.
എ പി മുഹമ്മദ് മുസ്ലിയാരുടെ വിയോഗം; നികത്താനാവാത്ത നഷ്ടം': സമസ്ത ജില്ലാ കമ്മിറ്റി
സമസ്ത പ്രസിഡന്റ് മുഹഖി ഖുല്‍ ഉലമ എപി മുഹമ്മദ് മുസ്ലിയാരുടെ വിയോഗം സമസ്തയ്ക്കും സുന്നത്ത് ജമാഅത്തിനും നികത്താനാവാത്ത നഷ്ടമാണന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര് അനുശോചനത്തില്‍ അറിയിച്ചു.
അതുല്യമായ നേതൃപാടവവും, മിതഭാഷയും വശ്യമായ പെരുമാറ്റ രീതിയുംകൊണ്ട് വിനയത്തിന്റെയും ലാളിത്യത്തിന്റേയും ഉടമയായിരുന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം, പക്വമായ തീരുമാനം എന്നീ നേതൃഗുണങ്ങള്‍ എടുത്തുപറയത്തക്കതായിരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
നഷ്ട്ടപ്പെട്ടത് വിനയാന്വിതനായ പണ്ഡിതനെ: എസ് കെ എസ് എസ് എഫ്
കാസര്‍കോട്: സമസ്ത പ്രസിഡന്റ് എ പി മുഹമ്മദ് മുസ്ലിയാരുടെ മരണം കനത്ത നഷ്ട്ടമാണന്നും, വിനയാന്വിതനായ പണ്ഡിതനെയാണ് നഷ്ട്ടമായതെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കാസര്‍കോട് മേഖല പ്രസിഡന്റ് ബി എം ഹാരിസ്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ട്രഷറര്‍ ശിഹാബ് അണങ്കൂര്‍, സുഹൈര്‍ ഫൈസി കമ്പാര്‍, സൈബര്‍ വിംഗ് കണ്‍വീനര്‍ പി എച്ച് അസ്ഹരി ആദൂര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള പണ്ഡിത കാരണവരായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ ജനങ്ങള്‍ക്കും തീരാനഷ്ടമാണ്. പുരുഷായുസ്സ് ദീനിനും സുന്നത്ത് ജമാഅത്തിനും നേതൃത്വം നല്കിയ എപി ഉസ്താദ് പ്രസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്നും ആവേശമായിരുന്നു. ആദര്‍ശ പ്രതിബദ്ധതയും ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
എസ് വൈ എസ്
കാസര്‍കോട്: ആധുനിക മുസ്ലിം കേരളത്തിന് ആദര്‍ശപരമായ ദിശ നിര്‍ണയിച്ച പണ്ഡിത ശ്രേഷ്ഠരെയാണ് എ പി ഉസ്താദിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡന്റ് എം എ ഖാസിം മുസ്ലിയാര്, മെട്രോ മുഹമ്മദ് ഹാജി, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ബദ്റുദ്ധീന്‍ ചെങ്കള ജനറല്‍ സെക്രട്ടറി എം എ ഖലീല്‍ അനുശോചിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ ആര്‍ജവമുള്ള നിലപാടുകള്‍ സ്വീകരിക്കുക വഴി കേരളീയ മുസ്ലിം സമൂഹത്തിന് പൊതുവെയും സുന്നി പ്രസ്ഥാനത്തിന് വിശേഷിച്ചും അന്തസ്സുള്ള അസ്തിത്വമുണ്ടാക്കിക്കൊടുക്കുന്നതില് ഉസ്താദ്നല്കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.
ഹാദിയ
സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന് അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ ഹുദവീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട്, ജനറല്‍ സെക്രട്ടറി നൗഫല്‍ ഹുദവി മല്ലം, ട്രഷറര്‍ ഇര്‍ഷാദ് ഹുദവി ബെദിര അനുശോചിച്ചു. അത്മീയ കേരളത്തിന്റെ പ്രകാശ ഗോപുരവും ആദര്‍ശ വിശുദ്ധിയുടെ ദീപസ്തംഭവുമായിരുന്നു ഉസ്താദെന്ന് അവര്‍ പറഞ്ഞു. വിനയവും പക്വതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മുസ്ലിം സമുദായത്തിന് മാത്രമല്ല, കേരളീയ പൊതു സമൂഹത്തിന് തന്നെ ഉസ്താദിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് അവര്‍ പറഞ്ഞു.
ഇമാദ്
സമസ്ത പ്രസിഡന്റ് എ പി മുഹമ്മദ് മുസ്ലിയാര് കുമരം പുത്തൂറിന്റെ നിര്യാണത്തില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഇമാദ് ഭാരവാഹികളായ ഹനീഫ് ഹുദവി ദേലംപാടി, സിറാജ് ഇര്‍ഷാദി ബദി മല ,ജാബിര്‍ ഇര്‍ഷാദി ചാനടുക്കം, അസ്മത്തുള്ള ഇര്‍ഷാദി അനുശോചിച്ചു.
പണ്ഡിത ലോകത്തെ ഉജ്ജ്വല പ്രതിഭാസമായിരുന്നു ഉസ്താദ്. കേരളീയ പൊതു സമൂഹത്തിന് തന്നെ ഉസ്താദിന്റെ വിയോഗം തീരാ നഷ്ടമാണെന്നും അവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സമസ്ത എംപ്ലോയിസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സിറാജുദ്ധീന് ഖാസി ലൈന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി പി അലി ഫൈസി, എസ് എം എഫ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, മദ്റസ മാനേജ്മെന്റ് സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ അനുശോചിച്ചു.
Related News:
സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു
കുമരംപൂത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്: മതപണ്ഡിതന്മാർക്കിടയിലെ വേറിട്ട വ്യക്തിത്വം
Related News:
സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു
കുമരംപൂത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്: മതപണ്ഡിതന്മാർക്കിടയിലെ വേറിട്ട വ്യക്തിത്വം