എസ് എ പുതിയവളപ്പില്‍ ലളിത ജീവിതത്തിന്റെ വഴി കാട്ടി
Sep 29, 2017, 11:08 IST
(www.kasargodvartha.com 28.09.2017) നല്ലൊരു വ്യക്തിത്വവും തികഞ്ഞ ലാളനയുടേയും വിനയത്തിന്റെയും ഉടമയായിരുന്ന ഐ എന്‍ എല്‍ സംസ്ഥാന അധ്യക്ഷന്‍ എസ് എ പുതിയ വളപ്പില്‍ നമ്മോട് വിട പറഞ്ഞു. ബാബരി മസ്ജിദ് ദുരന്തത്തെ തുടര്‍ന്ന് മുസ്ലിം ലീഗിലുണ്ടായ അഭിപ്രായ വ്യത്യാസത്തില്‍ മഹാനായ സേട്ടു സാഹിബിനൊപ്പം ലീഗിനോട് സലാം പറഞ്ഞ് ഇന്ത്യന്‍ നാഷണല്‍ ലീഗിനെ ശക്തിപ്പെടുത്തുന്നതിന് രംഗത്തിറങ്ങിയ നേതാവാണ് എസ് എ.
സ്വന്തം പിതാവും മുസ്ലീം ലീഗിന്റെ അനിഷേധ്യനായ നേതാവും ആയിരുന്ന ചെറിയ കേയി മമ്മു സാഹിബിനൊപ്പം ഐ എന്‍ എല്‍ രുപീകരണ കാലം തൊട്ട് പാര്‍ട്ടിയുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഐ എന്‍ എല്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ചെറിയ മമ്മു കേയീ സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ വേദനിച്ച സന്ദര്‍ഭത്തില്‍ ആ ദൗത്യം ഏറ്റെടുക്കാന്‍ എസ് എ നിയോഗിതനാവുകയായിരുന്നു.
യു എ വീരാന്‍ സാഹിബ് പ്രസിഡണ്ടായപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു എസ് എ. പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം എം ജെ സക്കറിയ സേട്ട് ലീഗ് വിട്ട് ഐ എന്‍ എല്ലിലേക്ക് കടന്ന് വന്നപ്പോള്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചു. വീരാന്‍ സാഹിബിന്റെ മരണത്തെ തുടര്‍ന്ന് സക്കറിയ സേട്ട് ഐ എന്‍ എല്‍ പ്രസിഡണ്ടായപ്പോഴും എസ് എ തന്നെയായിരുന്നു ജനറല്‍ സെക്രട്ടറി.
സക്കറിയ സാഹിബിന്റെ മരണത്തിനുശേഷമാണ് എസ് എ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിണ്ടാകുന്നത്. ഒരിക്കലും അധികാര രാഷ്ട്രീയത്തിലേക്ക് കടന്ന് വരാത്ത എസ് എയെ പ്രവര്‍ത്തകരാണ് നേതൃ നിരയിലേക്ക് എത്തിച്ചത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ എസ് എയോട് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടില്‍ ഒതുങ്ങി കഴിയുകയായിരുന്നു.
നേരത്തെ മുസ്ലിം ലീഗ് മന്ത്രിയായിരുന്ന അഹ് മദ് കുരിക്കള്‍ മരണപ്പെട്ടപ്പോള്‍ പകരം ചെറിയ മമ്മുകേയി സാഹിബിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ച വിവരം സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങള്‍ ഫോണിലൂടെ കേയി സാഹിബിനെ അറിയിച്ചപ്പോള്‍ നേരം പുലരുന്നതിന് മുമ്പ് ബോംബയിലേക്ക് വണ്ടി കയറിയ ആ പിതാവിന്റെ മകനെ കൂത്തുപറമ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി നേതൃത്വം ഏറേ വിയര്‍ത്തു. അവസാനം നിങ്ങള്‍ എല്ലാവരും കൂടി എന്നെ പുതിയാപ്പിള ആക്കാന്‍ തീരുമാനിച്ചല്ലെ എന്നാണ് എസ് എയുടെ മറുപടി.
നല്ലൊരു സംഘാടകനും പ്രാസംഗികനുമായിരുന്നു അദ്ദേഹം. ആര്‍ക്കും എപ്പോഴും കടന്ന് ചെല്ലാവുന്ന അദ്ദേഹത്തിന്റെ വസതി ആതിഥ്യ മര്യാദയിലൂന്നി വരുന്നവരെ സ്വീകരിക്കാനുളള തത്രപ്പാട്, ലളിതമായ ജീവിതം ഇതൊക്കെ അദ്ദേഹത്തിന്റെ മുഖ മുദ്രയായിരുന്നു. മനംകുളിരുന്ന പുഞ്ചിരിയോടേയായിരുന്നു തന്നെ കാണാനെത്തുന്നവരെ അദ്ദേഹം സ്വീകരിക്കാറ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്. എ പി മുസ്തഫ സാഹിബും സഹപ്രവര്‍ത്തകരായ ഖലീല്‍ എരിയാല്‍, ഷരീഫ് ചെമ്പരിക്ക എന്നിവരും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വസതിയായ സല്‍മാന്‍ വില്ലയുടെ വരാന്തയില്‍ പറഞ്ഞറിയിച്ചതിലും ഏറേ വൈകിയെത്തിയ ഞങ്ങളേയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു അദ്ദേഹം. പറയാനുളളതൊക്കെ അക്ഷമനായി കേട്ടിരിക്കുക പതിയെ ഹൃദയസ്ഥമാക്കി തരുന്ന മറുപടി ഇതായിരുന്നു എസ് എയുടെ രീതി.
പി എം എ സലാം പാര്‍ട്ടിയെ മുസ്ലീം ലീഗിലേക്ക് ലയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുന്നതിന് മുന്നില്‍ നിന്ന് പോരാടിയ ധീര നേതാവാണ് അദ്ദേഹം. ആ ആദര്‍ശ നിലാവും പോയി മറയുമ്പോള്‍ അത് പാര്‍ട്ടിക്കും സമൂഹത്തിനും തീരാ നഷ്ടം തന്നെ. സര്‍വ്വ ശക്തന്‍ അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കട്ടെ.
അനുസ്മരണം/ നൗഷാദ് എരിയാല്‍
(നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Remembrance, Condolence, Death, INL, Condolence of S.A Puthiyavalappil