സഹോദരങ്ങളായ സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമമെന്ന് പരാതി
Sep 17, 2018, 23:29 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 17.09.2018) സഹോദരങ്ങളായ സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. തെക്കില്‍ ഗവ സ്കൂളിലെ അഞ്ചാം ക്ലാസിലും ഒന്നാം ക്ളാസിലും പഠിക്കുന്ന സഹോദരങ്ങളെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് സ്ക്കൂള് വിട്ട് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ രണ്ടാംഗ സംഘം തട്ടികൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികള്‍ സമീപത്തെ വീടുകളിലേക്ക് ഓടുകയും കരഞ്ഞ് ബഹളം വെക്കുകയും ചെയ്തതോടെയാണ് അക്രമികളില്‍ നിന്നും കുട്ടികള്‍ രക്ഷപെട്ടത്.
വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച നാട്ടില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത രണ്ടുപേരാണ് തങ്ങളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതെന്നും ഞങ്ങളെ ഏറെ നേരം ഓടിച്ചെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടാന്‍ സാധിച്ചതെന്നും കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞു.
ഓടുന്നതിനിടയില്‍ വീണ് ചെറിയ കുട്ടിയുടെ കാലിന് പരിക്കേറ്റു. വീട്ടുകാര്‍ വിദ്യാനഗര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chattanchal, Kasaragod, News, Kidnap attempt, Students, Brother, Complaints for kidnapping attempt
< !- START disable copy paste -->
Keywords: Chattanchal, Kasaragod, News, Kidnap attempt, Students, Brother, Complaints for kidnapping attempt
< !- START disable copy paste -->