city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി: ടിപ്പര്‍ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2019) വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായി പരാതി. ടിപ്പര്‍ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവുപേക്ഷിച്ച ചെറുപുഴ ഉദയഗിരി സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയുടെ പരാതിയില്‍ പരപ്പ കമ്മാടം പാലക്കുന്നിലെ സിജോ(42)ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. 

2015 ല്‍ കമ്മാടം സ്വദേശി യുവതിയെ വിവാഹം ചെയ്തിരുന്നു. അതിനിടയില്‍ യുവതി ഭര്‍തൃവീടിന് സമീപം താമസിക്കുന്ന ടിപ്പര്‍ലോറി ഡ്രൈവറായ സിജോയുമായി പ്രണയത്തിലാകുകയായിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ സിജോ വിവാഹവാഗ്ദാനം നല്‍കി യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായും ഇതിനുശേഷം യുവതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറിയതായും യുവതി പറയുന്നു. പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് പരാതി. 

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി: ടിപ്പര്‍ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
Keywords: News, Kerala, kasaragod, Kanhangad, Molestation, Driver, Women, complaint alleges he was tortured by the promise of marriage

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia