അര്‍ദ്ധരാത്രി ചുറ്റിക്കറങ്ങുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിനെ കുറിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി; വിവരമറിഞ്ഞെത്തിയ പോലീസിനെ കണ്ട് സംഘം കാറുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു, കാര്‍ കസ്റ്റഡിയിലെടുത്തു, 5 മൊബൈല്‍ ഫോണുകളും മുഷിഞ്ഞ വസത്രങ്ങളും കണ്ടെത്തി
Oct 7, 2018, 10:32 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07.10.2018) അര്‍ദ്ധരാത്രി ചുറ്റിക്കറങ്ങുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിനെ കുറിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞെത്തിയ പോലീസിനെ കണ്ട് സംഘം കാറുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. കാര്‍ പിന്നീട് ക്രെയിനുപയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും അഞ്ച് മൊബൈല്‍ ഫോണുകളും മുഷിഞ്ഞ വസത്രങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ദുരൂഹസാഹചര്യത്തില്‍ ചെറുവത്തൂര്‍ വില്ലേജ് ഓഫിസ് പരിസരത്തെ മില്ലിനു സമീപം കറങ്ങിത്തിരിയുന്ന കാറിലെത്തുന്നവരെ കുറിച്ചാണ് പോലീസില്‍ പരാതി ലഭിച്ചത്. കാറിനു സമീപം മറഞ്ഞുനിന്ന പോലീസിനെ വെട്ടിച്ചു കാറിലെത്തിയവര്‍ ഓടിമറയുകയായിരുന്നു. രണ്ടു ദിവസമായി അര്‍ധരാത്രിയോടെ ഈ കാര്‍ ഇവിടെ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. രാത്രി 11 മണിക്ക് വരുന്ന കാര്‍ പുലര്‍ച്ചെ 3.30 മണിയോടെ തിരിച്ചുപോകും. കാറിലെത്തുന്നവര്‍ എവിടേക്കാണ് പോകുന്നതെന്നു വ്യക്തമല്ല.
പരിസരവാസികള്‍ നല്‍കിയ വിവരമനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി നിര്‍ത്തിയിട്ട കാറിനു സമീപം പോലീസ് മറഞ്ഞുനിന്നു. പുലര്‍ച്ചയോടെ കാറില്‍ കയറാന്‍ വന്ന രണ്ടു പേര്‍ പൊലീസിനെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ വാതിലുകള്‍ പൂട്ടിയിട്ടതിനാല്‍ കാറില്‍ പരിശോധന നടത്താന്‍ പോലീസിനായില്ല. രാവിലെ മുതല്‍ കാറിനു കാവലേര്‍പ്പെടുത്തിയ പൊലീസ് വൈകിട്ടോടെ മെക്കാനിക്കിനെ കൊണ്ടു വന്ന് കാറിന്റെ വാതിലുകള്‍ തുറന്നു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു.
മംഗളൂരു സ്വദേശിയുടെ ഉടമസ്ഥതയലുള്ളതാണ് കാറെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. അതേസമയം കാര്‍ വാടകയ്ക്ക് കൊടുത്തതാണെന്ന വിവരവും പോലീസിന് ലഭിച്ചു. ഉടമയോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Police, Mobile Phone, Complaint against Unknown Car; Police taken to custody
< !- START disable copy paste -->