പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും പൊതുകിണര്‍ കൈയ്യേറിയ വ്യക്തി വേലി മുഴുവനായും പൊളിച്ചുമാറ്റാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം
Aug 2, 2017, 11:14 IST
മൊഗ്രാല്‍:(www.kasargodvartha.com 02/08/2017) പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും പൊതുകിണര്‍ കൈയ്യേറിയ വ്യക്തി വേലി മുഴുവനായും പൊളിച്ചുമാറ്റാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം. മൊഗ്രാല്‍ വലിയനാങ്കി റോഡിനു താഴെ റെയില്‍പാതക്കടുത്തായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം കുമ്പള ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പൊതുകിണറാണ് സ്വകാര്യ വ്യക്തി കൈയ്യേറിയിരുന്നത്.
തുടര്‍ന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് സെക്രട്ടറി അബ്ദുല്ല ഹര്‍ഷാദ് കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടറി സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കിയെങ്കിലും വേലി പൊളിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊതുകിണര്‍ കൈയ്യേറിയതായി കണ്ടെത്തുകയും കിണറില്‍ നിന്ന് പ്രദേശവാസികള്‍ക്ക് ശുദ്ധജലം ഉപയോഗിക്കാന്‍ വേലികള്‍ പൊളിച്ചു മാറ്റാന്‍ സ്വകാര്യ വ്യക്തിയോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പൊതു കിണറിലെ വേലി പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ സ്വകാര്യ വ്യക്തി തയ്യാറായില്ലെന്നാണ് ആക്ഷേപം. ചെറിയൊരു ഭാഗം മാത്രം തുറന്നു കൊടുത്തിരിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
പൊതുകിണര്‍ പൂര്‍ണ്ണമായും പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷിച്ച് മതില്‍കെട്ടി പ്രദേശവാസികള്‍ക്കായി പൂര്‍ണമായും തുറന്നു കൊടുക്കണമെന്നാണ് ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: Kasaragod, News, Panchayath, Drinking water, Fund,Secretary, Deputy director, Unit secretary, Complaint against person who encroach well.