വാഹന ഇടപാടില്‍ പണം കൈപ്പറ്റി; ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി
Sep 25, 2017, 19:54 IST
നീലേശ്വരം: (www.kasargodvartha.com 25.09.2017) വാഹന ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്നാരോപിച്ച് പാര്‍ട്ടി നേതൃത്വത്തിന് പരാതി. സിപിഎം പുതുക്കൈ ലോക്കല്‍ കമ്മിറ്റിയിലെ രണ്ടുപേര്‍ക്കെതിരെയാണ് ചീമേനി ചെമ്പ്രകാനത്തെ പി വി ഷിബു പാര്‍ട്ടി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഇരുവരും രണ്ടുലക്ഷം രൂപ വാങ്ങിയതായാണ് പരാതി.
ഷിബുവിന്റെ കാര്‍ ബ്രോക്കര്‍ സിദ്ദീഖ് മുഖേന നീലേശ്വരത്തെ വ്യാപാരിയായ മുഹമ്മദ് കുഞ്ഞിക്ക് വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ പണം പൂര്‍ണമായും നല്‍കാത്തതിനാല്‍ രജിസ്ട്രേഷന്‍ മാറ്റി നല്‍കിയിരുന്നില്ല. പിന്നീട് ബാക്കി പണം നല്‍കുകയോ വായ്പാ ഗഡുക്കള്‍ അടക്കുകയും ചെയ്യാത്തതിനെ തുടര്‍ന്ന് കാര്‍ തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ല. ഇതിനിടയില്‍ കാര്‍ മോഷണം പോയതായി മുഹമ്മദ്കുഞ്ഞി നീലേശ്വരം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതിന്മേല്‍ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതിനിടയിലാണ് സിപിഎം പുതുക്കൈ ലോക്കല്‍ കമ്മിറ്റിയിലെ രണ്ട് നേതാക്കള്‍ പ്രശ്നത്തില്‍ ഇടപെട്ടത്. പ്രശ്നം തീര്‍ക്കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് നേതാക്കള്‍ ഇടപെട്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കമ്പനി പിടിച്ചെടുത്ത കാറിനെ ഷോറൂമില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇതിനായി സഹായിച്ചത് ബ്രോക്കറായ സിദ്ദീഖായിരുന്നു. ഇതിനുശേഷമാണ് സിദ്ദീഖിന് രണ്ടുലക്ഷംരൂപ നല്‍കിയാല്‍ മാത്രമെ കാര്‍ വിട്ടുനല്‍കുവെന്ന് സിപിഎം നേതാക്കള്‍ ഷിബുവിനെ അറിയിച്ചത്. ഇതേതുടര്‍ന്ന് കരുവാച്ചേരിയില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ രണ്ടു ലക്ഷം രൂപ ഷിബു സിപിഎം നേതാവിനെ ഏല്‍പ്പിക്കുകയും ഇതിന് തെളിവെന്ന നിലയില്‍ സിപിഎം നേതാവ് റവന്യൂ സ്റ്റാമ്പില്‍ ഒപ്പിട്ട് എഗ്രിമെന്റ് ഷിബുവിന് കൈമാറുകയും ചെയ്തു.
പിന്നീട് ഷിബുവിന് കാര്‍ വിട്ടുനല്‍കാന്‍ കോടതി ഉത്തരവ് നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് ഷിബു ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഇതോടെ പ്രശ്നം ഒതുക്കി തീര്‍ക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഷിബുവിനെ നിരന്തരം ബന്ധപ്പെട്ട് വരികയാണ്. പോലീസ് സ്റ്റേഷനിലുളള വാഹന ഇടപാടു കേസില്‍ ലോക്കല്‍ കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നേതാക്കള്‍ ഇടപെട്ട് രണ്ടു ലക്ഷം രൂപ വാങ്ങി റവന്യൂ സ്റ്റാമ്പില്‍ ഒപ്പിട്ട് എഗ്രിമെന്റ് നല്‍കിയത് വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Political party, Committee, Complaint against local committee members