city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്യാസ് കമ്പനി ജീവനക്കാര്‍ വീടുകളിലെത്തി വീട്ടമ്മമാരെ പരിശോധനയുടെ പേരില്‍ ഭയപ്പെടുത്തുന്നതായി പരാതി; ഇന്‍ഷുറന്‍സ് കവറേജിന്റെ പേരില്‍ പണം വാങ്ങുന്നതായും ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 05.12.2018) ഗ്യാസ് കമ്പനി ജീവനക്കാര്‍ വീടുകളിലെത്തി വീട്ടമ്മമാരെ പരിശോധനയുടെ പേരില്‍ ഭയപ്പെടുത്തുന്നതായി പരാതിയുയര്‍ന്നു. ഇന്‍ഷുറന്‍സ് കവറേജിന്റെ പേരില്‍ ഇവര്‍ പണം വാങ്ങുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കി നിയമപരമായ പരിശോധന നടത്തുന്നതില്‍ ആര്‍ക്കും പരാതിയില്ല. എന്നാല്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പുരുഷന്മാര്‍ വന്ന് പരിശോധന നടത്തുന്നത് ഒറ്റപ്പെട്ട വീടുകളില്‍ കഴിയുന്നവരെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഗ്യാസ് കമ്പനി ജീവനക്കാര്‍ വീടുകളിലെത്തി വീട്ടമ്മമാരെ പരിശോധനയുടെ പേരില്‍ ഭയപ്പെടുത്തുന്നതായി പരാതി; ഇന്‍ഷുറന്‍സ് കവറേജിന്റെ പേരില്‍ പണം വാങ്ങുന്നതായും ആക്ഷേപം

പല തരത്തിലുള്ള വില്‍പനക്കാരും ഗ്യാസിന്റെയും മറ്റും ആള്‍ക്കാരാണെന്നും പറഞ്ഞ് അക്രമം നടത്തി സ്വര്‍ണമാലകളും മറ്റും തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരിശോധന സുതാര്യമായി നടത്തണമെന്നാണ് ഗ്യാസ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്. ഇന്‍ഷുറന്‍സ് കവറേജിന് 179 രൂപയാണ് നിര്‍ബന്ധമായും ഇവര്‍ വാങ്ങുന്നത്. പരിശോധന ആവശ്യമില്ലെന്ന് പറയുന്നവരോട് തട്ടിക്കയറുകയും സബ്‌സിഡി ഇനി മുതല്‍ ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

എണ്ണക്കമ്പനികളുടെ ടെക്‌നീഷ്യന്മാര്‍ നേരിട്ടു വന്നാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്നും തങ്ങള്‍ക്ക് ഇതില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ഗ്യാസ് ഏജന്‍സി നടത്തിപ്പുകാര്‍ പറയുന്നത്. ഇത്തരം പരിശോധനകള്‍ക്ക് വരുമ്പോള്‍ ടെക്‌നീഷ്യന്മാര്‍ക്കൊപ്പം സ്ത്രീകളുടെ പ്രാതിനിധ്യവും ഉണ്ടാകണമെന്നും ഉപഭോക്താക്കള്‍ നിര്‍ദേശം മുന്നോട്ട് വെക്കുന്നു. തനിച്ചു താമസിക്കുന്ന സ്ത്രീകളെ ആക്രമിക്കുന്ന ഗൂഡ സംഘം പല സ്ഥലത്തും പ്രവര്‍ത്തിക്കുമ്പോഴാണ് എണ്ണ കമ്പനികളുടെ പ്രതിനിധികളും വീടുകളിലെത്തുന്നത്. പലപ്പോഴും ഇവരെ തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്.

പല ഉത്പന്നങ്ങളുടെയും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുമാര്‍ ഡോര്‍ ഡെലിവറിയും മറ്റും എന്ന പേരില്‍ വീടുകളിലെത്തുന്നുണ്ട്. ഇതുകൂടാതെ ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്നവരും വീടുകളില്‍ കയറിയിറങ്ങുന്നു. പലപ്പോഴും ഇത്തരക്കാര്‍ എത്തുമ്പോള്‍ വലിയ ഭയമാണ് വീട്ടമ്മമാര്‍ക്ക് ഉണ്ടാകുന്നത്. പകല്‍ സമയങ്ങളില്‍ വീട്ടമ്മമാര്‍ മാത്രമാണ് വീടുകളില്‍ ഉണ്ടാകുന്നത്.

എണ്ണ കമ്പനി പ്രതിനിധികള്‍ അവരുടെ ടാഗ് കഴുത്തില്‍ അണിയുന്നുണ്ടെങ്കിലും ഇത് മുതലെടുത്ത് കവര്‍ച്ചക്കാരും എത്തുമോ എന്ന ഭയം പല വീട്ടമ്മമാരും പ്രകടിപ്പിക്കുന്നു. ഇത് ഒഴിവാക്കാന്‍ പരിശോധനയ്ക്ക് വരുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകളെ കൂടി ഉള്‍പെടുത്തിയാല്‍ വലിയ രീതിയിലുള്ള ആശ്വാസമാകുമെന്നും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. അവധി ദിവസങ്ങളിലോ മറ്റോ ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ ഇപ്പോഴുണ്ടായിട്ടുള്ള പരാതികള്‍ക്ക് പരിഹാരമാവുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേസമയം ഇത്തരം പരിശോധനകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ആവശ്യമെങ്കില്‍ പരിശോധിക്കുമെന്നും ജില്ലാ കലക്ടര്‍ ഡി സജിത് ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Gas, Complaint, Complaint against Gas company officers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia