പൂവാല ശല്യമെന്ന് പരാതി; സ്‌കൂള്‍ വിട്ടു പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ബൈക്കിലും കാറിലുമായെത്തി നമ്പറുകളും ലെറ്ററുകളും എറിഞ്ഞുകൊടുക്കുന്നതായും ആക്ഷേപം
Dec 10, 2017, 19:49 IST
മൊഗ്രാല്‍: (www.kasargodvartha.com 10.12.2017) മെഗ്രാലില്‍ പൂവാല ശല്യം രൂക്ഷമായതായി നാട്ടുകാരുടെ പരാതി. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പൂവാല ശല്യം കാരണം പൊറുതിമുട്ടിയിരിക്കുന്നത്. വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയത്ത് ബൈക്കിലും കറുകളിലുമായി എത്തുന്ന പൂവാലന്മാര്‍ മൊഗ്രാല്‍ പേരാല്‍ റോഡില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഏറെ ശല്ല്യമാവുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
പെണ്‍കുട്ടികള്‍ക്ക് പിന്നാലെ വാഹനമോടിച്ചെത്തുന്ന പൂവാലന്മാര്‍ ലെറ്ററുകളും, ഫോണ്‍ നമ്പറുകളും വലിച്ചെറിയുകയും ചെയ്യുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചില കുട്ടികളെ തടഞ്ഞു നിര്‍ത്തുന്നതായും പരാതിയുണ്ട്. പൂവാലന്മാരെ തുരത്താന്‍ പോലീസ് മുന്നിട്ടിറങ്ങണമെന്നും വിദ്യാര്‍ത്ഥിനികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് നാട്ടുകാരുടെ സന്നദ്ധ സംഘടനകളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Keywords: Kasaragod, Kerala, news, Mogral, complaint, school, Natives, Complaint against eve teasing